കൊച്ചിയിൽ എടിഎം തട്ടിപ്പ്; മൂന്നു പേർ പിടിയിൽ

കൊച്ചി എളംകുളത്ത് ഒരു ലക്ഷം രൂപയുടെ എടിഎം തട്ടിപ്പ് നടത്തിപ്പ് കേസിൽ മൂന്നു പേർ പിടിയിൽ. കാസർഗോഡ് സ്വദേശി മുഹമ്മദ് ന്യൂമാൻ, കൂട്ടാളികളായ ഷാജഹാൻ, ജോസഫ് സക്കറിയ എന്നിവരെയാണ് കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തത്.

എടിഎം കാർഡുകളിൽ നിന്ന് സ്‌കിമ്മർ ഉപയോഗിച്ച് വിവരങ്ങൾ ചോർത്തിയ കേസിലാണ് നാലു മാസത്തിന് ശേഷം പ്രതികൾ പിടിയിലായത്. വിവരങ്ങൾ വ്യാജ എടിഎം കാർഡിലേക്ക് മാറ്റി പണം തട്ടുകയായിരുന്നു സംഘം. എളംകുളത്തെ പെട്രോൾ പമ്പിൽ എത്തിയവരുടെ എടിഎം വിവരങ്ങളാണ് ചോർത്തിയത്. പെട്രോൾ പമ്പിലെ ജീവനക്കാരുടെ സഹായത്തോടെയായിരുന്നു തട്ടിപ്പ്.

Story highlight: kochi ATM theft

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top