Advertisement

കൊവിഡ് 19:അതിർത്തി മേഖലയിൽ വ്യാപക പരിശോധന

March 15, 2020
Google News 1 minute Read

കൊവിഡ്-19 ഭീഷണിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അതിർത്തി ചെക് പോസ്റ്റുകളിൽ ആരോഗ്യവകുപ്പിന്റെ കർശന പരിശോധന. വയനാട്ടിലെയും മലപ്പുറത്തെയും തിരുവനന്തപുരത്തേയും വിവിധ ചെക് പോസ്റ്റുകളിൽ പരിശോധന തുടരുകയാണ്. പ്രാഥമിക പരിശോധനയിൽ ചൂട് കൂടുതലുളളവരെ പ്രത്യേകമായി നിരീക്ഷിക്കുന്നുണ്ട്. വയനാട്ടിൽ മുത്തങ്ങ,തോൽപ്പെട്ടി,ബാവലി,താളൂർ പാട്ടവയൽ തുടങ്ങി 16 ഇടങ്ങളിലാണ് ആരോഗ്യ വകുപ്പും പൊലീസും ചേർന്ന് യാത്രാക്കാരെ പരിശോധിക്കുന്നത്. നോൺ കോൺടാക്ട് ഇൻഫ്രാറെഡ് തെർമോമീറ്റർ ഉപയോഗിച്ചാണ് ശരീരോഷ്മാവ് അളക്കുന്നത്.

Read Also: കൊറോണ ബാധിതനൊപ്പം വരിയിൽ നിന്ന മലയാളി യാത്രക്കാരൻ യാത്ര റദ്ദാക്കി

മുത്തങ്ങയിൽ കർണാടകയിൽ നിന്നെത്തിയ ശബരിമല തീർത്ഥാടകരിൽ ചിലർക്ക് ശക്തമായ പനി ഉളളതിനാൽ ഇവരെ തിരിച്ചയക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. കേരള തമിഴ്‌നാട് അതിർത്തി പ്രദേശമായ കളിയിക്കാവിളയിൽ രോഗലക്ഷണങ്ങളുമായി എത്തിയവരുടെ വാഹനങ്ങൾ പൊലീസ് തിരിച്ചുവിട്ടു. എയർപോർട്ടിലേക്കും ആശുപത്രികളിലേക്കും പോകുന്നവരുടെ വാഹനങ്ങൾ മാത്രമാണ് കടത്തിവിട്ടത്. പെരുങ്കടവിള കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള വാഹന യാത്രക്കാർക്ക് ബോധവത്ക്കരണം നൽകി. മലപ്പുറം നാടുകാണിയിലും ശക്തമായ പരിശോധനകളാണ്. ആരോഗ്യ വകുപ്പും പൊലീസും സംയുക്തമായാണ് പരിശോധന. ഇനിയൊരറിയിപ്പ് ഉണ്ടാകും വരെ 24 മണിക്കൂറും ചെക് പോസ്റ്റുകളിൽ പരിശോധന തുടരും.

വയനാട്ടിലെ മുത്തങ്ങ ചെക് പോസ്റ്റിലും മലപ്പുറം ജില്ലയിലെ നാടുകാണി ചുരത്തിലുമാണ് ഏറ്റവും കർശനമായ പരിശോധന നടക്കുന്നത്. മുത്തങ്ങയിൽ ഇന്നലെ ഉച്ച മുതൽ തന്നെ പരിശോധന തുടങ്ങിയിരുന്നു. ഒരു ഡോക്ടറുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് മുത്തങ്ങയിൽ പരിശോധന നടത്തുന്നത്. ഇവരെ സഹായിക്കാൻ പോലീസ്, എക്‌സൈസ്, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയവരും ഉണ്ട്. നാടുകാണിയിലും ഇതേ രീതിയിൽ തന്നെയാണ് പരിശോധന നടക്കുന്നത്. മുത്തങ്ങ ചെക് പോസ്റ്റിൽ കർണാടകയിൽ നിന്നെത്തിയ ശബരിമല തീർത്ഥാടകരിൽ ചിലർക്ക് പനി ഉള്ളതിനാൽ നാട്ടിലേക്ക് തിരിച്ചു പോകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ 24 മണിക്കൂറും ചെക് പോസ്റ്റുകളിൽ പരിശോധന തുടരും.

 

coronavirus, checking in check posts

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here