സിനിമ സെറ്റിൽ സർപ്രൈസ് ആഘോഷം; ഇന്ദ്രൻസിന് അറുപത്തിനാലാം പിറന്നാൾ

അറുപത്തിനാലാം പിറന്നാൾ നിറവിൽ മലയാളിയുടെ പ്രിയപ്പെട്ട നടൻ ഇന്ദ്രൻസ്! വീട്ടുകാർക്കൊപ്പം പിറന്നാൾ ആഘോഷിക്കാൻ കഴിഞ്ഞില്ലെങ്കിലും ഒരു സർപ്രൈസ് ആഘോഷം തന്നെത്തേടി വന്നതിന്റെ ആഹ്ലാദത്തിലാണ് താരം. ഇപ്പോൾ അഭിനയിച്ചുക്കൊണ്ടിരിക്കുന്ന സ്റ്റേഷൻ-5 എന്ന ചിത്രത്തിന്റെ അണിയറക്കാരാണ് ഇന്ദ്രൻസിന് പിറന്നാൾ ആഘോഷമൊരുക്കിയത്. ചിത്രത്തിന്റെ സെറ്റിൽ ഒരുക്കിയ ചടങ്ങിൽ തന്റെ സഹപ്രവർത്തകർക്കൊപ്പം കേക്ക് മുറിച്ചായിരുന്നു ഇന്ദ്രൻസ് അറുപത്തിനാലാം പിറന്നാൾ ആഘോഷിച്ചത്. അതും കഥാപാത്രത്തിന്റെ വേഷത്തിൽ. ഇന്ദ്രൻസ് കേക്ക് മുറിക്കുന്നതിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയായിൽ വൈറലാണ്.

പ്രതീപ് നായർ സംവിധാനവും ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രമാണ് സ്റ്റേഷൻ-5. ഇന്ദ്രൻസിനെ കൂടാതെ ഐ എം വിജയൻ, അനൂപ് ചന്ദ്രൻ, നിർമൽ പാലാഴി, വിനോദ് കോവൂർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാപ് ഫിലിം ഫാക്ടറിയാണ് സ്റ്റേഷൻ-5 നിർമിക്കുന്നത്.

Story highlight: Indrans, birthday

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top