മാഹിയിൽ കൊവിഡ് 19 സ്ഥിരീകരിച്ചു

മാഹിയിൽ കൊവിഡ് 19 സ്ഥിരീകരിച്ചു. ചാലക്കര സ്വദേശിനിയായ 68കാരിക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. നിലവിൽ മാഹി ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.

ഉംറ തീർത്ഥാടനത്തിന് ശേഷം കഴിഞ്ഞ മാസം 13നാണ് ഇവർ തിരിച്ചെത്തിയത്. കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ പരിശോധനാ ഫലമാണ് ഇന്ന് ലഭിച്ചത്. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയിലും പിന്നീട് മാഹി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ സ്ത്രീയെ സ്വീകരിക്കാൻ മകന്റെ ഭാര്യയും പിതാവുമായിരുന്നു എത്തിയത്. മകന്റെ ഭാര്യ നിലവിൽ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്. പിതാവിന് നിലവിൽ രോഗലക്ഷണങ്ങൾ ഇല്ല. ആശുപത്രിയിൽ പ്രവേശിപ്പിക്കണോ എന്ന കാര്യം ഉടൻ തീരുമാനിക്കുമെന്നും ഭരണകൂടം അറിയിച്ചു. സ്ത്രീ അധികം ആളുകളുമായി സമ്പർക്കം പുലർത്തിയിട്ടില്ലെന്നാണ് ഭരണകൂടം വിലയിരുത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top