തിരികെ എത്തിയത് ജർമനിയിൽ നിന്ന്; ശിഖർ ധവാൻ ഐസൊലേഷനിൽ

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ ഐസൊലേഷനിൽ. ജർമ്മനിയിൽ നിന്ന് തിരികെ എത്തിയ താരത്തെ ഡൽഹിയിലാണ് ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ധവാൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ച വീഡിയോയിലാണ് താൻ ഐസൊലേഷനിലാണെന്നും സർക്കാർ ജാഗരൂകരാണെന്നും ധവാൻ അറിയിച്ചത്. ജർമനിയിൽ നിന്ന് വന്ന യാത്രക്കാരെയൊക്കെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ മാറി ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലാവർക്കും പ്രത്യേകം മുറികളും വെള്ളവും തോർത്തും അടക്കം എല്ലാ സംവിധാനങ്ങളും ഉണ്ട്. സർക്കാർ നൽകുന്ന ഭക്ഷണം രുചിയേറിയതാണ്. ഇവിടേക്ക് വരാൻ ഭയമായിരുന്നു. പക്ഷേ, സർക്കാർ തയ്യാറാണ്. ജർമനിയിൽ പോലും ഇത്ര കാര്യക്ഷമമായ പ്രവർത്തനം താൻ കണ്ടില്ലെന്നും ധവാൻ വീഡിയോയിൽ പറയുന്നു.
https://www.facebook.com/shikhardhawanofficialpage/videos/213344060000171/
രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 125 ആയി ഉയർന്നു. ഇതിൽ ഒരാൾ ഇന്ന് മരിച്ചു. മഹാരാഷ്ട്ര സ്വദേശിയാണ് മരിച്ചത്. 64 വയസായിരുന്നു. ഇതോടെ രാജ്യത്ത് മകൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. രോഗം പടരുന്നത് തടയാൻ കേന്ദ്ര സർക്കാരും വിവിധ സംസ്ഥാന സർക്കാരുകളും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വരികയാണ്.
Read Also: ഹാൻഡ് സാനിറ്റെെസറായി സ്പ്രേ ചെയ്തത് ഗോമൂത്രം; ഹോട്ടലിനെതിരെ പരാതി നൽകി എറണാകുളം ഡിസിസി സെക്രട്ടറി
രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ച 125 പേരിൽ 22 പേർ വിദേശികളാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത്. 39 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 24 പേർക്ക് രോഗം സ്ഥിരീകരിച്ച കേരളമാണ് രണ്ടാം സ്ഥാനത്ത്. ഇതിൽ രണ്ടു പേർ വിദേശികളാണ്. തിങ്കളാഴ്ച പുതുതായി മൂന്ന് പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.
shikhar dawan on isolation came from germany, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here