ബാങ്കേഴ്സ് സമിതി യോഗം ഇന്ന്; അനുകൂല നിലപാട് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി

ബാങ്ക് വായ്പകൾക്കുള്ള മൊറട്ടോറിയം പ്രഖ്യാപിക്കാൻ ബാങ്കേഴ്സ് സമിതി ഇന്ന് യോഗം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സമിതി അനുകൂല നിലപാട് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി.

കൊവിഡ് 19 സമ്പദ് വ്യവസ്ഥയെ നിശ്ചലമാക്കിയ സാഹചര്യത്തിൽ വായ്പകൾക്ക് മൊറട്ടോറിയം അനുവദിക്കണമെന്ന സർക്കാരിന്റെ ആവശ്യം ചർച്ച ചെയ്യാൻ സംസ്ഥാന ബാങ്കേഴ്സ് സമിതിയുടെ സബ്കമ്മിറ്റി ഇന്ന് യോഗം ചേരും. വിവിധ മേഖലകളിൽ സാമ്പത്തിക തകർച്ച നേരിടുന്നതിനാൽ വായ്പ തിരിച്ചടവിന് ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ അനുകൂല നിലപാട് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ ആവശ്യം സംസ്ഥാനതല ബാങ്കേഴ്സ് സമിതി തത്വത്തിൽ അംഗീകരിച്ചിരുന്നു. ഇന്നു ചേരുന്ന സബ്കമ്മിറ്റി മൊറട്ടോറിയത്തിൽ അന്തിമതീരുമാനമെടുത്ത് റിസർവ് ബാങ്കിന്റെ അനുമതി തേടും. ഇന്ന് വൈകിട്ട് മൂന്നിനാണ് യോഗം ചേരുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top