കൊവിഡ് 19 : ബിജെപി എംപി സുരേഷ് പ്രഭു ക്വാറന്റീനിൽ

ബിജെപി എംപി സുരേഷ് പ്രഭു ക്വാറന്റീനിൽ. സൗദി സന്ദർശനം നടത്തിയതിനെ തുടർന്ന് മുൻകരുതലിന്റെ ഭാഗമായാണ് സുരേഷ് പ്രഭുവിനെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചത്. എന്നാൽ സുരേഷ് പ്രഭുവിന്റെ ഫലം നെഗറ്റീവാണ്.

ജി20 ഷെർപ മീറ്റിംഗിൽ പങ്കെടുക്കാനാണ് ബിജെപി എംപി സൗദി സന്ദർശനം നടത്തിയത്. 14 ദിവസത്തേക്കാണ് സുരേഷ് പ്രഭു ക്വാറന്റീനിൽ തുടരുക.

Read Also : കൊവിഡ് 19 : വി മുരളീധരൻ സെൽഫ് ക്വീറന്റീനിൽ

ഇന്നലെ കേന്ദ്ര മന്ത്രി വി മുരളീധരനെയും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരുന്നു. കൊറോണ സ്ഥിരീകരിച്ച ഡോക്ടർ സേവനമനുഷ്ടിച്ച ശ്രീചിത്ര ആശുപത്രി സന്ദർശിച്ചതിന് പിന്നാലെ മുൻകരുതലിന്റെ ഭാഗമായാണ് അദ്ദേഹത്തെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചത്.

Story Highlights- coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top