കൊവിഡ് 19 : രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 143 ആയി

രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 143 ആയി. ഇന്ന് പശ്ചിമബംഗാളിൽ 18 വസുകാരന് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇംഗ്ലണ്ടിൽ നിന്ന് മടങ്ങിയെത്തിയ യുവാവിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർക്ക് വൈറസ് ബാധയുണ്ടായിരിക്കുന്നത്. 41 പേരാണ് മാഹാരാഷ്ട്രിയൽ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്നത്. ഇന്ത്യയിൽ കൊറോണ ബാധിച്ച് ഇതുവരെ മൂന്ന് പേർ മരിച്ചു.

അതേസമയം, വൈറസ് ബാധ രണ്ടാംഘട്ടത്തിലേക്ക് കടന്നുവെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് അറിയിച്ചു. നിലവിലെ സാഹചര്യമനുസരിച്ച് വൈറസ് ബാധ മൂന്നാം ഘട്ടത്തിലേക്ക് കടന്നാൽ അനിയന്ത്രിത സാഹചര്യമുണ്ടാകുമെന്നും ഐസിഎംആർ അറിയിച്ചു.

അതിനിടെ മലേഷ്യ, ഫിലിപ്പൈൻസ്, അഫ്ഗാനിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൂടി ഇന്ത്യ യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Story highlights- coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top