മലപ്പുറത്ത് കൊവിഡ് 19 രോഗിയെത്തിയ ക്ലിനിക്ക് അടപ്പിച്ചു; നാല് ഡോക്ടർമാർ നിരീക്ഷണത്തിൽ

മലപ്പുറത്ത് ക്ലിനിക്കുകൾ അടപ്പിച്ചു. ആരോഗ്യ വകുപ്പിന്റെ നിർദേശ പ്രകാരമാണ് ക്ലിനിക്ക് അടച്ചത്. കൊറോണ സ്ഥിരീകരിച്ച സ്ത്രീ എത്തിയ ക്ലിനിക്കാണ് അടപ്പിച്ചത്. ഇവരെ പരിശോധിച്ച നാല് ഡോക്ടർമാരും നിരീക്ഷണത്തിലാണ്.

കഴിഞ്ഞ ദിവസമാണ് മലപ്പുറത്ത് കൊറോണ സ്ഥിരീകരിക്കുന്നത്. രോഗബാധിതർ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രത്യേക നിരീക്ഷണത്തിലാണ്. രണ്ട് പേരുടേയും ആരോഗ്യ നില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ ഭരണകൂടം അറിച്ചു.

Read Also : കൊവിഡ് 19; മലപ്പുറത്തെ രോഗബാധിതരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

കൊവിഡ് 19 രോഗ ബാധിതരെ പരിചരിച്ചിരുന്ന പത്തനംതിട്ട ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറും വീട്ടിൽ നിരീക്ഷണത്തിലാണ്. ഇവർ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചത്. ഡോക്ടറുടെ സ്രവം
പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനയ്ക്കയച്ച മറ്റ് 5 പേരുടെ ഫലങ്ങൾ ഇന്ന് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Story Highlights- Coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top