മലപ്പുറം നഗരസഭ പരിധിയിലെ മദ്യശാലകൾ അടച്ചിടാൻ തീരുമാനം

മലപ്പുറം നഗരസഭ പരിധിയിലെ മദ്യശാലകൾ അടച്ചിടാൻ തീരുമാനം. ബിവറേജസ് കോർപ്പറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും മദ്യശാലകൾ അടച്ചിടാനാണ് തീരുമാനംമായത്. ഈ മാസം 31 വരെ മധ്യശാലകൾ അടച്ചിടാൻ നഗരസഭാ കൗൺസിൽ തീരുമാനിച്ചു.

മദ്യശാലകൾക്ക് നോട്ടിസ് നൽകാൻ സെക്രട്ടറിക്ക് നിർദേശം നൽകിയതായി നഗരസഭാ ചെയർപേഴ്‌സൺ സി.എച്ച് ജമീല 24 നോട് പറഞ്ഞു.

കൊറോണ സംസ്ഥാനത്ത് പടരുന്ന സാഹചര്യത്തിൽ ആളുകൾ കൂടുന്നത് ഒഴിവാക്കണമെന്ന് സർക്കാർ നിർദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ സിനിമാ തിയറ്റർ ഉൾപ്പെടെ അടച്ചിട്ടപ്പോൾ മധ്യശാലകൾ മാത്രം തുറന്ന് പ്രവർത്തിക്കുന്നത് വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. സംസ്ഥാനത്തെ മുഴുവൻ മദ്യശാലകളും അടച്ചിടണമെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു.

Story Highlights- coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top