കൊവിഡ് 19 : കളക്ടര്‍മാര്‍ക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ അവകാശമുണ്ടെന്ന് പൊതുഭരണവകുപ്പ്

കൊവിഡ് 19 ബാധ തടയാന്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാന്‍ കളക്ടര്‍മാര്‍ക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ അവകാശമുണ്ടെന്ന് പൊതുഭരണവകുപ്പ്. കളക്ടര്‍മാര്‍ക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കാമെന്നറിയിച്ചുള്ള ഉത്തരവ് പൊതുഭരണവകുപ്പ് പുറത്തിറക്കി. അവശ്യവസ്തുക്കളുടെ കരിച്ചന്തയും പൂഴ്ത്തിവയ്പ്പും ഒഴിവാക്കാന്‍ കര്‍ശനനടപടി എടുക്കണം. എല്ലാ സ്വകാര്യ ആശുപത്രികളുടെയും ബെഡ്, വെന്റിലേറ്റര്‍, കൊവിഡ് ചികിത്സ സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും പൊതുഭരണവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.

അതേസമയം, കൊവിഡ് നിയന്ത്രണ നിര്‍ദേശം ലംഘിച്ചതിന് വയനാട് കമ്പളക്കാട് സൂപ്പര്‍മാര്‍ക്കറ്റിനെതിരെ കേസെടുത്തു. സൂപ്പര്‍മാര്‍ക്കറ്റില്‍ ഇന്നുണ്ടായ ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ടിട്ടും കടയുടമ തയാറാകാഞ്ഞതിനെത്തുടര്‍ന്നാണ് നടപടി. കോഴിക്കോട് നാദാപുരത്ത് 200 ലധികം പേരെ പങ്കെടുപ്പിച്ച് വിവാഹം നടത്തിയ സംഭവത്തിലും കേസെടുത്തിട്ടുണ്ട്.

ആലപ്പുഴ ടൗണ്‍ ഹാളില്‍ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം പാലിക്കാതെ വിവാഹം വിപുലമായി വധുവിന്റെ പിതാവിന്റെ പേരിലും പൊലീസ് കേസ് എടുത്തു. ആയിരത്തിലധികം ആളുകളാണ് ഈ വിവാഹത്തില്‍ എത്തിച്ചേര്‍ന്നത്.തുടര്‍ന്ന് വധുവിന്റെ പിതാവ് ഷമീര്‍ അഹമ്മദിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

Story Highlights : covid 19, coronavirus, collectors have the right to declare curfew

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top