Advertisement

രാജ്യാന്തര സന്തോഷ സൂചിക; ഇന്ത്യ വീണ്ടും താഴോട്ട്

March 21, 2020
Google News 1 minute Read

രാജ്യാന്തര സന്തോഷ സൂചികയിൽ ഇന്ത്യ വീണ്ടും താഴോട്ട്. ലോക സന്തോഷ ദിനമായ ഇന്നലെയാണ് ആഗോള സന്തോഷ സൂചിക പ്രസിദ്ധീകരിച്ചത്. ഇന്ത്യയുടെ റാങ്ക് 144 ആണ്. എന്നാൽ കഴിഞ്ഞ വർഷം രാജ്യത്തിന്റെ സ്ഥാനം 140 ആയിരുന്നു. സസ്‌റ്റൈനബിൾ ഡവലപ്മെന്റ് സൊല്യൂഷ്യൻസ് നെറ്റ്വർക്കാണ് ഐക്യരാഷ്ട്ര സഭയുടെ സഹായത്തോടെ ലോക ജനതയുടെ സന്തോഷം അളക്കുന്ന ഹാപ്പിനെസ് സർവേ റിപ്പോർട്ട് തയാറാക്കുന്നത്. 156 രാജ്യങ്ങളുടെ പട്ടികയാണ് പുറത്തുവിടുക. ഫിൻലാന്റിനാണ് ഇക്കുറിയും ഒന്നാം സ്ഥാനം. മൂന്നാമത്തെ വർഷമാണ് തുടർച്ചയായി ഫിൻലാന്റ് ഒന്നാം സ്ഥാനത്തെത്തി നിൽക്കുന്നത്. അഫ്ഗാനിസ്താനാണ് ഏറ്റവും പിന്നിലുള്ള രാജ്യം.

സന്തോഷ സൂചികയിൽ മുൻപന്തിയിലുള്ള രാജ്യങ്ങൾ ഫിൻലാന്റ്, ഡെൻമാർക്ക്, സ്വിറ്റ്സർലാന്റ്, ഐസ്ലന്റ്, നോർവേ എന്നിവയാണ്. തുടർച്ചയായി സ്‌കാൻഡനേവിയൻ രാജ്യങ്ങളാണ് ആദ്യ സ്ഥാനങ്ങളിലെത്തിക്കൊണ്ടിരിക്കുന്നത്. വരുമാനം, ആരോഗ്യം, ആയുർദൈർഘ്യം, സാമൂഹിക പിന്തുണ, സ്വാതന്ത്ര്യം, വിശ്വാസം, ഉദാരത എന്നീ സംതൃപ്തിയുടെ ആറ് മേഖലകളിൽ മികച്ച രീതിയിലാണ് ഈ രാജ്യങ്ങളുടെ പ്രകടനം. അമേരിക്ക ഇത്തവണ 18ാം സ്ഥാനത്താണ്. രാജ്യങ്ങളുടെ കൂടെ നഗരങ്ങളുടെ പട്ടികയും ഇത്തവണ പുറത്തിറക്കിയിട്ടുണ്ട്. ഫിൻലന്റിന്റെ തലസ്ഥാനമായ ഹെൽസിങ്കിയാണ് ആ സന്തോഷ സൂചികയിൽ ഒന്നാം സ്ഥാനത്ത് എത്തിനിൽക്കുന്നത്.

റിപ്പോർട്ടിൽ വൈകാരികമായ സന്തോഷം മാത്രമല്ല സന്തോഷം അളക്കാനുള്ള അളവുകോൽ ആയി നിശ്ചയിച്ചിരിക്കുന്നത്. മൊത്തത്തിൽ ഒരു വ്യക്തിക്ക് ജീവിത സാഹചര്യത്തിൽ ഉണ്ടാകുന്ന സംതൃപ്തി, സ്വന്തം ചുറ്റുപാടിൽ അതിജീവിക്കാനുള്ള ആത്മവിശ്വാസം, പരസ്പരമുള്ള സഹകരണം എന്നീ ഘടകങ്ങളാണ് സന്തോഷം കൊണ്ട് റിപ്പോർട്ടിൽ അർത്ഥമാക്കുന്നതെന്ന് ഹാപ്പിനെസ് റിപ്പോർട്ട് എഡിറ്ററായ ജോൺ എച്ച് ഹെല്ലിവെൽ.

Story highlight: International Happiness Index, India is down again

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here