വിദേശ പൗരന്മാർക്ക് സഹായം നൽകുന്നതിന് പ്രത്യേക സേവന പദ്ധതിയുമായി കൊച്ചി പൊലീസ്

വിദേശ പൗരന്മാർക്ക് സഹായം നൽകുന്നതിന് പ്രത്യേക സേവന പദ്ധതിയുമായി കൊച്ചി പൊലീസ്. കൊവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് ഫോറിൻ ഔട്ട് റീച്ച് സെല്ലിന് തുടക്കം കുറിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങൾ വഴി വിദേശ പൗരന്മാർക്ക് പൊലീസിന്റെ സേവനം തേടാവുന്ന തരത്തിലാണ് പദ്ധതി. ടൂറിസ്റ്റ് വിസയിലും മറ്റുമായി കൊച്ചിയിലെത്തിയ വിദേശികൾക്ക് കരുതലിന്റെ തണലൊരുക്കുകയാണ് ലക്ഷ്യം. 8590202060 എന്ന നമ്പറിൽ വാട്സാപ് സന്ദേശം അയച്ചാൽ കൊച്ചി പൊലീസ് കമ്മീഷണറേറ്റിലെ കൊവിഡ്-19 കൺട്രോൾ റൂം സഹായങ്ങൾ നൽകും. ആരോഗ്യ ക്ലിയറൻസ് സർട്ടിഫിക്കറ്റ്, വൈദ്യസഹായം, താമസം, ഗതാഗതം, ടിക്കറ്റിംഗ്, വിസ എന്നിവയുൾപ്പെടെയുള്ള എല്ലാ ആവശ്യങ്ങൾക്കും സഹായം തേടാം.

പൊലീസ് കമ്മീഷണറേറ്റിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ, വെബ്സൈറ്റ് എന്നിവ വഴിയും സെല്ലിന്റെ സേവനം തേടാം.സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം നടപ്പാകുന്നത്. ആരോഗ്യ വകുപ്പ്, ഐഎംഎ, കൊച്ചി, ജിയോ എന്നിവരുമായി സഹകരിച്ചാണ് പദ്ധതി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top