ജനകീയ കർഫ്യൂ; പെട്രോൾ പമ്പുകൾ തുറന്ന് പ്രവർത്തിക്കും

ജനകീയ കർഫ്യൂവിന് പൊതുമേഖലാ എണ്ണക്കമ്പനികളുടെ പെട്രോൾ പമ്പുകൾ തുറന്ന് പ്രവർത്തിക്കും. ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച്ച്പിസിഎൽ എന്നീ പൊതുമേഖലാ എണ്ണക്കമ്പനികളുടെ പെട്രോൾ പമ്പുകളാണ് നാളെ പ്രവർത്തിക്കുക. രാവിലെ ഏഴ് മണി മുതൽ രാത്രി ഒമ്പത് മണി വരെയാണ് പെട്രോൾ പമ്പുകൾ പ്രവർത്തിക്കുന്നത്.

വളരെക്കുറച്ച് ജീവനക്കാരെ മാത്രം വച്ചായിരിക്കും പെട്രോൾ പമ്പ് പ്രവർത്തിപ്പിക്കുക. അടിയന്തര ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഇവ തുറക്കുന്നത്. പതിവ് ഉപഭോഗം ഒഴിവാക്കേണ്ടതാണെങ്കിലും 7 മുതൽ 9 വരെ പമ്പുകൾ പതിവ് പ്രവർത്തന ക്രമത്തിൽ ഏർപ്പെടും. എണ്ണക്കമ്പനികളുടെ കേരളാ ജനറൽ കോർഡിനേറ്ററും ഇന്ത്യൻ ഓയിൽ കേരളയുടെ ജനറൽ മാനേജറുമായ വിസി അശോകനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേ സമയം നാളെ കെഎസ്ആർടിസിയും കൊച്ചി മെട്രോയും ഓടില്ല. കേരളത്തിലെ ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും അടയ്ക്കും. ഞായറാഴ്ച സ്വകാര്യ ബസുകൾ സർവീസ് നടത്തില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ നേരത്തെ അറിയിച്ചിരുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ വസ്തു നികുതി, വ്യാപാര ലൈസൻസ് പുതുക്കൽ ,വിനോദ നികുതി എന്നിവ അടയ്ക്കാനുള്ള തീയതി ഏപ്രിൽ 30 വരെ നീട്ടി. റവന്യൂ റിക്കവറിയും ആ തീയതിയിലേക്ക് നിശ്ചയിച്ചിട്ടുണ്ട്.

Story highlight: popular curfew,Petrol pumps will be open

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top