ഹോം ക്വാറൻ്റയിൻ നിർദേശം അവഗണിച്ചു; കോട്ടയത്ത് മൂന്ന് പേർക്കെതിരെ കേസ്

കോട്ടയത്ത് ഹോം ക്വാറൻ്റയിൻ നിർദേശം അവഗണിച്ച മൂന്ന് പേർക്കെതിരെ പൊലീസ് കേസ് എടുത്തു. വിദേശത്ത് നിന്ന് എത്തിയിട്ടും ആരോഗ്യ വകുപ്പിൻ്റെ നിർദേശം പാലിക്കാതെ നാട്ടിൽ കറങ്ങി നടന്നതിനാണ് കേസ്. കാഞ്ഞിപ്പള്ളി വഴിക്കത്തോട് സുരേന്ദ്രൻ, ഭാര്യ സരള, കുടമാളൂർ പുളിഞ്ചുവട് സ്വദേശി അജിത്ത് എന്നിവർക്കെതിരെയാണ് കേസ്. കഴിഞ്ഞ 16ന് ഖത്തറിൽ നിന്ന് മടങ്ങി എത്തിയ സുരേന്ദ്രനോടും കുടുംബത്തോടും ആരോഗ്യ വകുപ്പ് ക്വാറൻ്റെെൻ പാലിക്കാൻ നിർദേശിച്ചിരുന്നു. ഒമാനിൽ നിന്നെത്തിയ അജിത്ത് 11 ദിവസമായി നിരീക്ഷണത്തിലായിരുന്നു.

അതേ സമയം, സംസ്ഥാനത്തെ കൊവിഡ് ബാധിത ജില്ലകൾ അടച്ചിടണമോ എന്ന കാര്യത്തിൽ തീരുമാനം ഇന്നുണ്ടാവും. മുഖ്യമന്ത്രി നടത്തുന്ന അവലോകന യോഗത്തിലാകും തീരുമാനം. പത്തു ജില്ലകൾ അടച്ചിടണമെന്നാണ് കേന്ദ്ര നിർദേശം.

കാസർഗോഡിനു പുറമേ തിരുവനന്തപുരം ,ആലപ്പുഴ ,പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ,തൃശൂർ, മലപ്പുറം, കണ്ണൂർ, ജില്ലകൾ അടച്ചിടണമെന്നാണ് കേന്ദ്ര ആവശ്യം. കോഴിക്കോടും കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംസ്ഥാനം പൂർണമായി അടക്കണമെന്നാണ് ഡോക്ടർമാരുടെ സംഘടനയായ ഐഎംഎയുടേയും കെജിഎംഒഎയുടേയും നിലപാട്. പ്രതിപക്ഷം ഇതിനെ പിന്തുണയ്ക്കുന്നുമുണ്ട്. വ്യാപാരി സംഘടനാ പ്രതിനിധികളുമായും മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തും.

പൊതു പരിപാടികൾ നടത്തുന്നതിനും അഞ്ചുപേരിലധികം ഒന്നിച്ചുചേരുന്നത് തടയണമെന്ന് പൊലീസിനു നിർദേശം നൽകിയിട്ടുണ്ട്.

Story highlight: avoid home quarantine , case against, three persons in kottayam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top