കൊവിഡ് 19: ക്വാറന്റീൻ സ്റ്റാമ്പ് ധരിച്ചവർ പുറത്തിറങ്ങിയാൽ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്

ഹോം ക്വാറന്റീൻ സ്റ്റാമ്പ് ധരിച്ചവർ പൊതു സ്ഥലങ്ങൾ സന്ദർശിക്കുന്നതായി കണ്ടെത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് ബെംഗളൂരു പൊലീസ്. 500 പേരെയാണ് ബംഗളൂരുവിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനായി സ്റ്റാമ്പ് ചെയ്തിരിക്കുന്നത്.

ക്വാറന്റീൻ സ്റ്റാമ്പ് ധരിച്ച പലരും ബിഎംടിസി ബസിൽ സഞ്ചരിക്കുന്നതായും റെസ്റ്റോറന്റുകളിൽ പോകുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരക്കാരെ ശ്രദ്ധയിൽപ്പെട്ടാൽ 100 എന്ന നമ്പറിൽ വിളിച്ച് അറിയിക്കേണ്ടതാണ്. ഇവരെ ഉടൻ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമെന്നും പൊലീസ് അറിയിച്ചു.

കൊവിഡ് സംശയിക്കുന്നവർ 14 ദിവസമാണ് വീടിനുള്ളിൽ നിരീക്ഷണത്തിൽ കഴിയേണ്ടത്. കർണാടകയിൽ 26 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top