യുഎസ്എയിൽ ഒറ്റ ദിവസം കൊണ്ട് റിപ്പോർട്ട് ചെയ്തത് 10,000 പുതിയ കൊറോണ കേസുകൾ

യുഎസ്എയിൽ ഒറ്റ ദിവസം കൊണ്ട് റിപ്പോർട്ട് ചെയ്തത് 10,000 പുതിയ കൊറോണ കേസുകൾ. ഇതോടെ പ്രദേശത്തെ കൊറോണ ബാധിതരുടെ എണ്ണം 43,700 ആയി.

130 ൽ ഏറെ പേരുടെ ജീവനാണ് യുഎസിൽ കൊറോണ കവർന്നെടുത്തത്. ഇതിന്റെ പശ്ചാത്തലത്തിൽ മാസ്‌ക്കുകൾ അടക്കമുള്ള ആരോഗ്യ ഉപകരണങ്ങൾ പൂഴ്ത്തിവയ്ക്കുന്നത് തടയാനുള്ള പുതിയ ഉത്തരവിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു.

ന്യൂയോർക്ക് സിറ്റിയാണ് അമേരിക്കയിലെ വൈറസ് ഹോട്ട്‌സ്‌പോട്ടായി കണക്കാക്കപ്പെടുന്നത്. രണ്ടിൽ ഒരാൾക്ക് ഇവിടെ വൈറസ് ഉള്ളതായാണ് റിപ്പോർട്ട്. പ്രദേശത്ത് മാത്രം 5,085 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 

Story Highlights- coronavirus, USA

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top