കൊവിഡ്​19: ഇറാനിൽ കുടുങ്ങിയ 277 പേരെ ഇന്ത്യയിലെത്തിച്ചു

കൊവിഡ് ​19 വ്യാപനത്തെ തുടർന്ന്​ ഇറാനിലെ തെഹ്​റാനിൽ കുടുങ്ങിയ 277 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു. ഇന്ന്​ പുലർച്ചെയാണ്​ ഇവരുമായുള്ള മഹാൻ എയർലൈൻസ് വിമാനം ഡൽഹി അന്താരാഷ്​​ട്ര വിമാനത്താവളത്തിലെത്തിയത്​.

നാട്ടിലെത്തിയവർക്ക് പതിനാല് ദിവസത്തെ സമ്പർക്കവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. രോ​ഗലക്ഷണമുള്ളവരെ നിരീക്ഷണത്തിലാക്കും. ഇവരോട് വീടുകളിൽ‍ തുടരാനും നിർദേശം നൽ‍കിയിട്ടുണ്ട്. ഇറാനി​ൽ കുടുങ്ങിയ വിദ്യാർത്ഥികളും മത്സ്യത്തൊഴിലാളികളും തീർത്ഥാടകരുമുൾപ്പെടെ 1500 ലധികം പേരെ കൊവിഡ്​ പരിശോധനക്ക്​ ശേഷം ഇന്ത്യ തിരിച്ചെത്തിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top