Advertisement

കൊവിഡ് 19 വാര്‍ഡ് ഡ്യൂട്ടിക്കിട്ട ഡോക്ടര്‍ ദമ്പതിമാര്‍ രാജിവച്ചു ; 24 മണിക്കൂറിനുള്ളില്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് നിര്‍ദേശം

March 25, 2020
Google News 2 minutes Read

കൊവിഡ് 19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ വാര്‍ഡ് ഡ്യൂട്ടിക്കിട്ടതിനെ തുടര്‍ന്ന് ഡോക്ടര്‍ ദമ്പതിമാര്‍ രാജിവച്ചു. ജാര്‍ഖണ്ഡിലെ വെസ്റ്റ് സിങ്ഭം ജില്ലയിലെ ഡോക്ടര്‍മാരായ അലോക് ടിര്‍ക്കിയും ഭാര്യ സൗമ്യയുമാണ് രാജിവച്ചത്. ജാര്‍ഖണ്ഡ് ആരോഗ്യ സെക്രട്ടറി ഇരുവരോടും എത്രയും പെട്ടെന്ന് ജോലിക്ക് ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

24 മണിക്കൂറിനുള്ളില്‍ ജോലിയില്‍ പ്രവേശിക്കണമെന്നും ഇല്ലെങ്കില്‍ എപിഡമിക് ഡിസീസ് ആക്റ്റ് പ്രകാരം എഫ്ഐആര്‍ ഫയല്‍ ചെയ്യുമെന്നുമാണ് മുന്നറിയിപ്പ്. ഡ്യൂട്ടിക്കെത്തിയില്ലെങ്കില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ റജിസ്ട്രേഷന്‍ റദ്ദാക്കുമെന്നും ഡോക്ടര്‍മാരെ അറയിച്ചിട്ടുണ്ട്.

അതേസമയം, ആശുപത്രിക്കുള്ളിലെ രാഷ്ട്രീയക്കളിയുടെ ഇരായാണ് താനെന്ന് ഡോ ടിര്‍ക്കി പ്രതികരിച്ചു. ഭാര്യയും ഡോക്ടറുമായ സൗമ്യയ്ക്കും തന്റെ സഹോദരിക്കും ആരോഗ്യപ്രശ്നങ്ങളുണ്ട്. ഇതിനാലാണ് താന്‍ രാജിവച്ചതെന്നാണ് ഡോക്ടറുടെ വിശദീകരണം. ‘ നാല് ദിവസം മുമ്പ് മാത്രമാണ് ഞാന്‍ ഇവിടെ ജോലിക്കെത്തുന്നത്. അടുത്ത ദിവസം തന്നെ കൊറോണ വാര്‍ഡിലിട്ടു. എന്ത് കൊണ്ടാണ് മറ്റ് ഡോക്ടര്‍മാരെയാരെയും ഐസൊലേഷന്‍ വാര്‍ഡില്‍ പോസ്റ്റ് ചെയ്യാതിരുന്നത്’. ഇത്രയധികം രോഗികളെ താന്‍ എങ്ങനെയാണ് ഒറ്റയ്ക്കു നോക്കുകയെന്നും ഡോക്ടര്‍ ചോദിക്കുന്നു.

‘ആദ്യ ദിവസം യാതൊരു വിധ സുരക്ഷാ കിറ്റുകളുമില്ലാതയാണ് താന്‍ രോഗികളെ പരിചരിച്ചത്. മാത്രവുമല്ല രോഗികള്‍ക്ക് വേണ്ട മരുന്ന് പോലുമുണ്ടായിരുന്നില്ല. ഇതായിരുന്നു ധുംക മെഡിക്കല്‍ കോളജിലെ അവസ്ഥ. സ്വയം രക്ഷയ്ക്കല്ല ഇങ്ങനെ ചെയ്തത്. കൊറോണക്കാലത്തെ ഡ്യൂട്ടി നിര്‍വഹണത്തിന് ശേഷം താന്‍ എന്തുതന്നെയായലും ജോലി രാജിവയ്ക്കുമെന്നും ഡോ ടിര്‍ക്കി മാധ്യമങ്ങളോട് പറഞ്ഞു.

Story Highlights- coronavirus, covid19, Doctor Couple resigns from covid ward duty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here