Advertisement

കൊവിഡ് 19 : കാസര്‍ഗോഡ് ജില്ലയില്‍ 2736 പേര്‍ നിരീക്ഷണത്തില്‍

March 25, 2020
Google News 1 minute Read

കൊവിഡ് 19 വൈറസ് ബാധ പ്രതിരോധത്തിന്റെ ഭാഗമായി കാസര്‍ഗോഡ് ജില്ലയില്‍ 2736 പേര്‍ നിരീക്ഷണത്തില്‍. ഇതില്‍ ആശുപത്രികളില്‍ 85 പേരും മറ്റുള്ളവര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ആറ് പേര്‍ക്കാണ് ഇന്ന് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 44 ആയി.

ചന്ദ്രഗിരി, പുളിക്കൂര്‍, പുല്ലൂര്‍, കുഡ്ലു മേഖലയിലുള്ളവരാണ് രോഗികള്‍. ഇവരില്‍ ഒരു സ്ത്രീയും ബാക്കിയുള്ളവര്‍ പുരുഷന്മാരുമാണ്. ഇന്ന് 99 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച മുഴുവന്‍ പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

 

Story Highlights- coronavirus, covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here