ചാള്‍സ് രാജകുമാരന് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു

ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചെങ്കിലും ചാള്‍സ് രാജകുമാരന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ക്ലാരന്‍സ് ഹൗസ് വക്താവ് അറിയിച്ചു.  71കാരനായ ചാള്‍സ്, കൊറോണയുടെ ചെറിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും വീട്ടിലിരുന്ന് ജോലി തുടരുന്നുണ്ടെന്നും ക്ലാരന്‍സ് ഹൗസ് വക്താവ്
വ്യക്തമാക്കി.

ചാള്‍സ് രാജകുമാരന്റെ ഭാര്യ കാമിലയും കൊവിഡ് 19 പരിശോധന നടത്തിയിരുന്നു. എന്നാല്‍ കാമിലയുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ചാള്‍സ് രാജകുമാരനും കാമിലയും നിലവില്‍ സ്‌കോട്ട്ലാന്‍ഡിലെ വസതിയില്‍ സെല്‍ഫ് ഐസൊലേഷനിലാണുള്ളത്. നേരത്തെ കൊട്ടാരം ജീവനക്കാരില്‍ ഒരാള്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ എലിസബത്ത് രാജ്ഞിയെ ബക്കിങ്ഹാം കൊട്ടാരത്തില്‍നിന്ന് മാറ്റിയിരുന്നു.

 

Story Highlights-Prince Charles confirms covid 19 virus infection, coronavirusനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More