ലോക് ഡൗൺ; സംസ്ഥാനത്ത് ഇന്ന് 2234 പേർ അറസ്റ്റിൽ

നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2098 പേർക്കെതിരെ കേസെടുത്തു. ഇതോടെ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 5,710 ആയി. ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്തത് ഇടുക്കിയിലാണ്. 245 കേസുകൾ ജില്ലയിൽ രജിസ്റ്റർ ചെയ്തു. പത്തനംതിട്ടയിൽ 198 കേസുകളും ആലപ്പുഴയിൽ 197 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 27 കേസുകൾ മാത്രം രജിസ്റ്റർ ചെയ്ത കാസർഗോഡ് ആണ് പിന്നിൽ.

ഇന്ന് സംസ്ഥാനത്ത് 2234 പേർ അറസ്റ്റിലായി. ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത് ആലപ്പുഴയിലാണ് (214). ഏറ്റവും കുറവ് പേർ വയനാട്ടിലും (31) അറസ്റ്റിലായി. നിയമം ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 1447 വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏറ്റവും കൂടുതൽ വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത് പത്തനംതിട്ടയിലും (180), ഏറ്റവും കുറവ് വയനാട്ടിലുമാണ് (12)മാണ്.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 102, 105, 87
തിരുവനന്തപുരം റൂറൽ – 131, 117, 26
കൊല്ലം സിറ്റി – 188, 194, 170
കൊല്ലം റൂറൽ – 172, 175, 149
പത്തനംതിട്ട – 198, 210, 180
കോട്ടയം – 161, 161, 89
ആലപ്പുഴ – 197, 214, 71
ഇടുക്കി – 245, 186, 61
എറണാകുളം സിറ്റി – 96, 99, 81
എറണാകുളം റൂറൽ – 77, 56, 43
തൃശൂർ സിറ്റി – 51, 102, 53
തൃശൂർ റൂറൽ – 46, 56, 38
പാലക്കാട് – 140, 152, 107
മലപ്പുറം – 56, 74, 58
കോഴിക്കോട് സിറ്റി – 84, 83, 83
കോഴിക്കോട് റൂറൽ – 52, 57, 42
വയനാട് – 40, 31, 12
കണ്ണൂർ – 35, 41, 25
കാസർഗോഡ് – 27, 121, 72

 

lock down, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top