ലോകത്ത് കൊവിഡ് മരണസംഖ്യ 21000 കടന്നു

ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 21,000 കടന്നു. ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം നാലരലക്ഷം പിന്നിട്ടു.

കൊവിഡ് മരണങ്ങളെ തടുക്കാനാകാതെ നട്ടം തിരിയുകയാണ് ഇറ്റലി. 24 മണിക്കൂറിനിടെ 683 മരണം. 7503 പേർക്ക് ഇതുവരെ ജീവൻ നഷ്ടമായി. 5210 പുതിയ കേസുകൾ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തു. സ്‌പെയിനിലും മരണനിരക്ക് ഉയരുകയാണ്. ഇന്നലെ മാത്രം 656 പേർ മരിച്ചു. ഏഴായിരത്തി അഞ്ചൂറോളം പേർക്ക് പുതുതായി രോഗം ബാധിച്ചു. ആശുപത്രികളിൽ മൃതദേഹങ്ങൾ കുമിഞ്ഞുകൂടുന്നത് സ്ഥിതി രൂക്ഷമാക്കുകയാണ്. ആരോഗ്യപ്രവർത്തകർ പോലും രോഗം ബാധിച്ച് മരിക്കുകയാണ്. ഏപ്രിൽ 14 വരെ ലോക്ഡൗൺ നീട്ടിയിട്ടുണ്ട്.

യൂറോപ്യൻ രാജ്യമായ നെതർലെൻഡിലും സ്ഥിതി ഗുരുതരമാണ്. 24 മണിക്കൂറിനിടെ 80 ആളുകളാണ് മരിച്ചത്. 852 പേർക്ക് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചു. മരണനിരക്ക് ഇനിയും ഉയരുമെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. അമേരിക്കയിൽ 151 പേരും ഇറാനിൽ 143 പേരും കൊവിഡിന് കീഴടങ്ങി. സമൂഹ്യവ്യാപനം ശക്തമായ ഇറാനിൽ ഇതുവരെ 2,077 പേർ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടെന്നാണ് കണക്ക്. ലോകത്താകെ 20,912 പേരാണ് ഇതുവരെ മരിച്ചത്. 4,63,418 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌പെയിനിൽ ഉപപ്രധാനമന്ത്രിക്കും കൊവിഡ് സ്ഥിരീകരിച്ചു. ഉപപ്രധാനമന്ത്രിമാരിലൊരാളായ കാർമെൻ കാൽവോയ്ക്കാണ് രോഗബാധ. കൊവിഡ് പടരുന്നത് തടയാൻ ജനങ്ങൾ സഹകരിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അഭ്യർത്ഥിച്ചു. ഉപജീവനമാർഗം തടസപ്പെട്ടവർക്കുള്ള പ്രത്യേക പാക്കേജ് ഉടൻ പ്രഖ്യാപിക്കും.

Story Highlights- world covid death toll crosses 21000, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top