Advertisement

ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചു; പത്തനംതിട്ടയിൽ 370 പേർക്കെതിരെ കേസ്

March 28, 2020
Google News 0 minutes Read

പത്തനംതിട്ട ജില്ലയിൽ ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയ 370 പേർക്കെതിരെ കേസെടുത്തു. ഇതിൽ 363 പേരെ അറസ്റ്റ് ചെയ്യുകയും 281 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.

വീടുകളിൽ നിരീക്ഷണത്തിലിരിക്കെ പുറത്തിറങ്ങിയ എട്ട് പേർക്കെതിരെയുള്ള കേസുകളും ഇതിൽപെടുന്നു. വ്യക്തമായ ആവശ്യങ്ങൾക്കല്ലാതെ ആളുകൾ വാഹനങ്ങളുമായും അല്ലാതെയും പുറത്തിറങ്ങുന്നതും വീടുകളിൽ നിരീക്ഷണത്തിൽ തുടരുന്നവർ അത് ലംഘിക്കുന്നതും കണ്ടെത്തിയാൽ കർശന നടപടി ഉണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി മുന്നറിയിപ്പ് നൽകി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here