രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു; സാമൂഹ്യ വ്യാപനം ഇല്ല

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1092ലെത്തി. ശനിയാഴ്ച മാത്രം നൂറിലധികം ആളുകൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇതിൽ 866 പേരാണ് ചികിത്സയിലുള്ളത്. 87 പേരുടെ അസുഖം ഭേദമായി. രണ്ടുപേർ കൂടി ഇന്ന് മരിച്ചതോടെ മരണസംഖ്യ 26 ആയി. അഹമ്മദാബാദിൽ നാൽപ്പത്തിയഞ്ചുകാരനും ശ്രീനഗറിൽ അറുപത്തിയേഴുകാരനുമാണ് മരിച്ചത്.

അതേസമയം, സമൂഹ വ്യാപനത്തിന്റെ ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും രാജ്യത്ത് കോവിഡിന്റെ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് കണ്ടെത്തി.

കൊവിഡ് എറ്റവും കൂടുതൽ ബാധിച്ച 64 രാജ്യങ്ങൾക്കായി 274 മില്യൻ ഡോളർ സാമ്പത്തിക സഹായമായി നൽകുമെന്ന് യുഎസ് പ്രഖ്യാപിച്ചു. ഇതിൽ ഏതാണ്ട് 2.9 മില്യൻ ഡോളർ ഇന്ത്യയ്ക്കു ലഭിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top