ഏകനായെത്തി ലോകജനതയ്ക്കായി ഫ്രാൻസിസ് മാർപാപ്പയുടെ പ്രാർഥന

ലോകം മഹാമാരിയോട് മല്ലിടുമ്പോൾ സെയ്ന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ ഏകനായെത്തി ലോകജനതയ്ക്കായി പ്രാർഥന അർപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. അടിസ്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ഐക്യത്തോടെ നിൽക്കാനാണ് ഈ മഹാമാരി നമ്മെ ഓർമ്മിപ്പിക്കുന്നതെന്ന് മാർപാപ്പ പറഞ്ഞു.

‘നമ്മളെയെല്ലാം മഹാമാരി ഒരേ കപ്പലിൽ ആക്കിയിരിക്കുകയാണ്. അത് ജീവനെടുക്കുന്നു, വഴികളെ നിശ്ശബ്ദത നിറഞ്ഞതാക്കുന്നു. നമ്മൾ ഭയപ്പെട്ടവരും അസ്വസ്ഥരും ആയി മാറിയിരിക്കുന്നു. എല്ലാവരും തിരിച്ചടി നേരിട്ടവരാണ്. എന്നാൽ,അതിനാൽ നമുക്ക് ഒരുമിച്ച് തുഴഞ്ഞുനീങ്ങാം. പരസ്പരം ആശ്വസിപ്പിക്കാം’ -മാർപാപ്പ പറഞ്ഞു.

ആളൊഴിഞ്ഞ സെയ്ന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ ഏറ്റവും അസാധാരണമായ പ്രാർത്ഥനാണ് മാർപാപ്പ നടത്തിയത്. ക്രിസ്മസിനും ഈസ്റ്ററിനും പുതിയ മാർപാപ്പമാരുടെ സ്ഥാനാരോഹണസമയത്തും മാത്രമുള്ള ഉർബി എത് ഓർബീ (റോമിനും ലോകത്തിനും വേണ്ടി) ആണ് മാർപാപ്പ ലോകത്തിനായി സമർപ്പിച്ചത്.

കനത്ത മഴയെ അവഗണിച്ച് സെയ്ന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ ഒറ്റക്ക് നടന്നെത്തി അദ്ദേഹം പ്രാർത്ഥിക്കുകയായിരുന്നു. ഡോക്ടർമാർ,പൊലീസുകാർ, സന്നദ്ധ പ്രവർത്തകർ തുടങ്ങി എല്ലാ പ്രവർത്തനമേഖലയിൽ ഉള്ളവരെയും മാർപാപ്പ അഭിനന്ദിച്ചു.

ഉണർന്നെണീക്കുക, ശക്തിപകരുക, ഐക്യത്തോടെ നിൽക്കുക, പരസ്പരം സഹായിക്കുക എന്നിവയാണ് ഈ പ്രതിസന്ധിഘട്ടത്തിൽ ചെയ്യാൻ ദൈവം ഓർമിപ്പിക്കുന്നതെന്ന് ആളൊഴിഞ്ഞ ചത്വാരത്തിൽ നിന്ന് അദ്ദേഹം ലോകത്തോട് വിളിച്ചു പറഞ്ഞു.

Story highlight: Pope Francis’s ,Prayer for the People of the World

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top