Advertisement

അതിഥി തൊഴിലാളിയുടെ മൃതദേഹം സംസ്‌കാരിക്കാൻ 4000 രൂപ; കോട്ടയം നഗരസഭയ്ക്കെതിരെ പരാതി

March 31, 2020
0 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അടൂരിൽ പുഴയിൽ വീണു മരിച്ച ബംഗാൾ സ്വദേശിയുടെ മൃതദേഹം സംസ്‌കരിക്കാൻ 4000 രൂപ ഫീസ് ഈടാക്കിയ കോട്ടയം നഗരസഭയയ്ക്കെതിരേ വിമർശനം. എംഎൽഎയുടെ അഭ്യർത്ഥനപോലും വകവയ്ക്കാതെയാണ് നഗരസഭയ്ക്ക് കീഴിലുള്ള ശ്മശാനത്തിൽ മൃതദേഹം സംസ്‌കാരിക്കാനായി ഇത്രയും വലിയ തുക ഫീസായി വാങ്ങിയത്.

ബംഗാളിലെ കുച്ച് ബിഹാർ സ്വദേശിയായ നരേഷ് സിഎച്ച് റോയിയുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് ഏനാത്ത് പുഴയിൽ കണ്ടെത്തിയത്. മരിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞിരുന്നതിനാൽ മൃതദേഹം ജീർണിച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ട് ചെയ്ത ശേഷം എംബാം ചെയ്തു കൊണ്ടുപോകാൻ പോലും കഴിയാത്ത അവസ്ഥയിലായതുകൊണ്ടാണ് നരേഷിന്റെ ശരീരം ഇവിടെ തന്നെ സംസ്‌കാരിക്കാൻ തീരുമാനമായത്. ബന്ധുക്കൾ അതിനുള്ള സമ്മതപത്രവും ഒപ്പിട്ട് നൽകി. തുടർന്നാണ് കോട്ടയം നഗരസഭയ്ക്ക് മൃതദേഹം വിട്ടു നൽകിയത്. പരേതന്റെ ബന്ധുക്കൾ നിർദ്ധനരാണെന്നും മൃതദേഹം സൗജന്യമായി മറവ് ചെയ്യാനുള്ള സൗകര്യം ചെയ്തു കൊടുക്കണമെന്നും അടൂർ എംഎൽഎ ചിറ്റയം ഗോപകുമാർ കോട്ടയം നഗരസഭ അധ്യക്ഷയോട് കത്ത് മുഖേന ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇക്കാര്യം നഗരസഭ അധ്യക്ഷ ഫയലിൽ കുറിച്ചെങ്കിലും ശ്മശാന ജീവനക്കാരോട് വിവരം ധരിപ്പിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് നരേഷിന്റെ മൃതദേഹം സംസ്‌കരിക്കാൻ 4000 രൂപ ഫീസ് വാങ്ങിയത്.

എന്നാൽ, ലോക്ക് ഡൗണിനെ തുടർന്ന് ജോലിക്ക് പോകാൻ കഴിയാതെ ദുരിതത്തിലായവരോടാണ് ഇങ്ങനെയൊരു കാര്യത്തിന് വലിയൊരു തുക നിർബന്ധപൂർവം വാങ്ങിയെന്നതാണ് കോട്ടയം നഗരസഭയ്ക്കെതിരേയുള്ള ആക്ഷേപം. വാങ്ങിയ പണം നരേഷിന്റെ ബന്ധുക്കൾക്ക് തിരികെ നൽകാൻ നഗരസഭ തയാറാകണമെന്ന് ചിറ്റയം ഗോപകുമാർ എംഎൽഎ ആവിശ്യപ്പെട്ടിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement