Advertisement

ആരോ​ഗ്യ പ്രവർത്തകരോട് മോശമായി പെരുമാറിയ നെടുമ്പാശേരി സ്വദേശി അറസ്റ്റിൽ

April 2, 2020
Google News 0 minutes Read

ലോക്ക് ഡൗൺ ലംഘിച്ച് വഴിയിൽ കൂട്ടം കൂടി നിന്നത് ചോദ്യം ചെയ്ത ആരോഗ്യ പ്രവർത്തകരോട് തട്ടിക്കയറിയ ആൾ അറസ്റ്റിൽ. നെടുമ്പാശേരി പിരാരൂർ സ്വദേശി സോജനെയാണ് ‌നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

പൊലീസിന്റെ ഡ്രോൺ നിരീക്ഷണത്തിൽ പല പ്രദേശങ്ങളിലും ലോക്ക് ഡൗൺ ലംഘിച്ച് ആളുകൾ കൂട്ടം കൂടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ കൂട്ടം കൂടിയ സംഘത്തോട് വീട്ടിൽ കയറാൻ ഹെൽത്ത് ഇൻസ്പെക്ടറും സംഘവും ആവശ്യപ്പെട്ടപ്പോഴാണ് തട്ടിക്കയറിയത്.
സർക്കാർ കൊണ്ടു വന്ന കേരള എപ്പിഡമിക് ഡിസീസ് ഓർഡിനൻസ് പ്രകാരമാണ് അറസ്റ്റെന്ന് പൊലീസ് അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here