Advertisement

തൃശൂർ ജില്ലയിൽ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

April 3, 2020
Google News 1 minute Read

തൃശൂർ ജില്ലയിൽ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഗുജറാത്തിൽ നിന്നെത്തിയ ഇയാൾ നിരീക്ഷണത്തിൽ കഴിഞ്ഞു വരികയായിരുന്നു. നിലവിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് രോഗിയുള്ളത്. ഇതോടെ ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം ഒൻപത് ആയി.

ചികിത്സയിൽ ഉള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണ്. കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 19099 ആയി. വീടുകളിൽ 19062 പേരും ആശുപത്രികളിൽ 37 പേരും ആണ് നിരീക്ഷണത്തിലുളളത്.

ഇതുവരെ 756 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 726 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 30 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. ജില്ലയെ ഹോട്‌സ്‌പോട്ട് ഗണത്തിൽ പെടുത്തിയതോടെ കനത്ത ജാഗ്രതയാണ് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും വച്ചു പുലർത്തുന്നത്.

Story highlight: Covid 19,One case confirmed in Thrissur district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here