Advertisement

കോളജ് അധ്യാപക നിയമനത്തിൽ 16 മണിക്കൂർ ജോലി നിർബന്ധമാണെന്ന ഉത്തരവ് റദ്ദാക്കണം: കേരള പ്രിൻസിപ്പൽ കൗൺസിൽ

April 3, 2020
Google News 1 minute Read

കോളജുകളിൽ അധ്യാപക തസ്തിക സൃഷ്ടിക്കുന്നതിന് ആഴ്ചയിൽ 16 മണിക്കൂർ ജോലി നിർബന്ധമാണെന്ന ഉത്തരവ് റദ്ദാക്കണമെന്ന് കേരള പ്രിൻസിപ്പൽ കൗൺസിൽ. കോളജുകളിൽ സ്ഥിരം അധ്യാപകരില്ലാത്തതിനാൽ നിലവിൽ ധാരാളം തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്. പഠിപ്പിക്കുന്ന സമയം മാത്രം കണക്കാക്കി ശമ്പളം നൽകുന്നതിനാൽ പഠ്യേതര പ്രവർത്തനങ്ങൾക്ക് അധ്യാപകരില്ലാത്ത അവസ്ഥ നിലനിൽക്കുന്നുണ്ടെന്നും കൗൺസിൽ ചൂണ്ടിക്കാട്ടി.

മുൻപ് പിജി ക്ലാസ്സുകളിലെ ഒരു മണിക്കൂർ അധ്യയനം ഒന്നര മണിക്കൂർ എന്ന നിലയിലായിരുന്നു കണക്കാക്കിയിരുന്നത്. എന്നാൽ, പുതിയ ഉത്തരവ് പ്രകാരം ഇത് റദ്ദ് ചെയ്തതിനാൽ
പിജി കോഴ്സിന് കുറഞ്ഞത് ഒരു തസ്തികയെങ്കിലും നഷ്ടമാകും. 2014 ൽ ആരംഭിച്ച കോഴ്‌സുകൾക്ക് പോലും തസ്തിക സൃഷ്ടിക്കാതെയാണ് അധ്യയനം മുന്നോട്ട് പോകുന്നതെന്നും കോളജുകളിൽ സ്ഥിരം അധ്യാപകരില്ലാത്തത് പഠന നിലവാരത്തെ തകർക്കുമെന്നും കേരള പ്രിൻസിപ്പൽ കൗൺസിൽ ചൂണ്ടി കാണിക്കുന്നു. ഉത്തരവ് പിൻവലിക്കണമെന്നാണ് കേരള പ്രിൻസിപ്പൽ കൗൺസിലിന്റെ ആവശ്യം.

Story highlight: Kerala Principal Council, 16-hour work, for college teachers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here