Advertisement

സംസ്ഥാനത്ത് ബാങ്ക് സമയം വീണ്ടും രണ്ട് മണി വരെ; ഇനി പണം പിൻവലിക്കാം പോസ്റ്റ് ഓഫീസ് വഴിയും

April 4, 2020
Google News 1 minute Read

സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവർത്തന സമയം വീണ്ടും വെട്ടിക്കുറച്ചു. രാവിലെ പത്ത് മുതൽ ഉച്ചക്ക് രണ്ട് മണി വരെയാകും തിങ്കളാഴ്ച മുതലുളള പ്രവർത്തന സമയം. അതിനിടെ, ബാങ്കുകളിലെ തിരക്ക് ഒഴിവാക്കാൻ പോസ്റ്റ് ഓഫീസ് വഴിയും പണം പിൻവലിക്കുന്നതിന് സർക്കാർ സംവിധാനമൊരുക്കി.

ബാങ്കേഴ്‌സ് സമിതിയുടെ നിർദേശം കണക്കിലെടുത്താണ് ബാങ്കുകളുടെ പ്രവർത്തന സമയം വീണ്ടും വെട്ടിച്ചുരുക്കുന്നത്. കൊവിഡ് 19 പശ്ചാത്തലത്തിൽ നേരത്തെ ബാങ്കുകളുടെ പ്രവർത്തനം രാവിലെ പത്ത് മുതൽ ഉച്ചക്ക് രണ്ട് വരെയായി ക്രമീകരിച്ചിരുന്നു. എന്നാൽ ക്ഷേമപെൻഷൻ വിതരണത്തിന്റെ പശ്ചാത്തലത്തിൽ നാല് മണി വരെ പ്രവർത്തനം നീട്ടിയിരുന്നു. ഇതാണ് വീണ്ടും പുനഃക്രമീകരിക്കുന്നത്. തിങ്കൾ മുതൽ വ്യാഴം വരെയാണ് ബാങ്കുകൾ പ്രവർത്തിക്കുക. ജൻധൻ അക്കൗണ്ട് വഴിയുളള പണവിതരണം തിങ്കളാഴ്ചയുണ്ടാകില്ല. 4,5 അക്കങ്ങളിൽ അവസാനിക്കുന്ന അക്കൗണ്ടുടമകൾക്ക് ചൊവാഴ്ചയും, 6,7 നമ്പറുകളിൽ അവസാനിക്കുന്നവർക്ക് ഏപ്രിൽ 8 ബുധനാഴ്ചയും, 8,9 നമ്പറുകളിൽ അവസാനിക്കുന്നവർക്ക് ഏപ്രിൽ 9 നും പണം വിതരണം ചെയ്യും.

Read Also: വ്യാജസന്ദേശങ്ങള്‍ക്കെതിരെ കര്‍ശന നടപടി; തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നവരുടെ ചിത്രം പ്രസിദ്ധീകരിക്കും

അതേസമയം ബാങ്കുകളിലെ തിരക്ക് കുറക്കൽ ലക്ഷ്യമിട്ട് പോസ്റ്റ് ഓഫീസ് വഴിയും പണമെത്തിക്കാൻ സർക്കാർ സൗകര്യമൊരുക്കി. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചവർക്കാണ് ഈ സൗകര്യം. പോസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ട് അക്കൗണ്ട് വിവരങ്ങൾക്കൊപ്പം ലഭിക്കേണ്ട പണത്തെക്കുറിച്ചും അറിയിച്ചാൽ പോസ്റ്റ്മാൻ പണവുമായി വീട്ടിലെത്തും. ബയോമെട്രിക് സംവിധാനം വഴിയാണ് പദ്ധതി നടപ്പിലാക്കുക. പരമാവധി 10,000 രൂപ വരെയാണ് ഒരു ദിവസം ഇത്തരത്തിൽ പിൻവലിക്കാനാവുക. ഇതിന് പ്രത്യേക ചാർജുകളും ഈടാക്കുന്നതല്ല. എന്നാൽ, സഹകരണ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഇത്തരത്തിൽ പണം പിൻവലിക്കാനാവില്ല.

coronavirus, bank time

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here