ആഗോള സാമ്പത്തിക മാന്ദ്യം 2008 ലേതിനെക്കാൾ രൂക്ഷം: ഐ.എം.എഫ്

കൊറോണ വൈറസിനെ തുടർന്ന് ആഗോള തലത്തിലുണ്ടാകുന്ന സാമ്പത്തിക മന്ദ്യം 2008ലേതിനെക്കാൾ രൂക്ഷമെന്ന് അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്).

മറ്റേതിനേയും പോലെയല്ല ഇപ്പോഴത്തെ പ്രതിസന്ധി. ലോക സാമ്പദ് വ്യവസ്ഥ ഒരിക്കലും നിലച്ചതായി നാം കണ്ടിട്ടില്ല. നമ്മൾ ഇപ്പോൾ മാന്ദ്യത്തിലാണ്. ഐഎംഎഫിന്റെ ചരിത്രത്തിൽ ഇത് ആദ്യമാണ്. നമ്മളെല്ലാവരും ഒത്തുചേരേണ്ട പ്രതിസന്ധി ഘട്ടം കൂടിയാണിതെന്ന് ഐഎംഎഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവ പറഞ്ഞു.

90 ഓളം രാജ്യങ്ങളാണ് ഇതുവരെ അടിയന്തിര സഹായം ആവശ്യപ്പെട്ട് ഐഎംഎഫിനെ സമീപിച്ചിരിക്കുന്നത്. രാജ്യങ്ങൾ ആരോഗ്യ കാര്യങ്ങൾക്ക് മുൻഗണന നൽകണം. ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കണമെന്നും ക്രിസ്റ്റലീന ജോർജീവ കൂട്ടിച്ചേർത്തു.

വൈറസ് ബാധയെ തുടർന്ന് 90 ബില്യൺ യുഎസ് ഡോളർ ഇല്ലാതായി. വളർന്നു വന്ന പല രാജ്യങ്ങളും സാമ്പത്തികമായി തകർന്നു. ഈ അവസരത്തിൽ ദുർബല രാജ്യങ്ങളെ സംരക്ഷിക്കേണ്ടതുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

Story highlight: Global recession, hit tougher than 2008: IMF

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top