Advertisement

കർണാടകയിൽ നിന്ന് ഹൃദ്രോഗിയെ നാട്ടിലെത്തിക്കാൻ ആംബുലൻസ് ഡ്രൈവറായി കെഎസ്‌യു നേതാവ്

April 4, 2020
Google News 1 minute Read

കൊറോണക്കാലത്ത് കർണാടകയിലെ ആശുപത്രിയിൽ നിന്ന് രോഗിയെ നാട്ടിലെത്തിക്കാൻ ആംബുലൻസ് ഡ്രൈവറായി കെഎസ്‌യു നേതാവ്. മണിപ്പാൽ കസ്തൂർബാ മെഡിക്കൽ കോളജിൽ ബൈപ്പാസ് കഴിഞ്ഞ ഹുസൈൻ എന്ന കോഴിക്കോട് താമരശേരി അമ്പലമുക്ക് സ്വദേശിയെയാണ് കെഎസ്‌യു ജില്ലാ പ്രസിഡന്റ് നിഹാലും യൂത്ത് കോൺഗ്രസ് മാങ്കാവ് മണ്ഡലം പ്രസിഡന്റ് ഷമീർ കൊമ്മേരിയും ചേർന്ന് നാട്ടിലെത്തിച്ചത്. യാത്രയിൽ ആംബുലൻസ് ഓടിച്ചത് നിഹാലാണ്. പിപിഇ സ്യൂട്ട് ധരിച്ചായിരുന്നു യാത്ര നടത്തിയത്. കൊറോണ ഭീതിക്കിടയിലാണ് ഇവർ കാസർഗോഡ് തലപ്പാടിയിലെത്തി രോഗിയുമായി മടങ്ങിയത്.

Read Also: കാസർഗോഡ് ആറ് പേർക്കു കൂടി കൊവിഡ് 19; ജില്ലയിലെ ആകെ രോഗ ബാധിതരുടെ എണ്ണം 141

വ്യാഴാഴ്ച രാത്രി കെഎസ്‌യു കൊടുവള്ളി അസംബ്ലി പ്രസിഡന്റ് ഫസൽ കാരാട്ടിന് ഒരു ഫോൺ കോൾ വന്നതോടെയാണ് തുടക്കം. ഫസൽ ഉടൻ തന്നെ നിഹാലിനെ വിളിച്ചു. സൗജന്യമായി ഒരു ആംബുലൻസ് സേവനം ലഭിക്കുമോ എന്ന് ചോദിച്ചു. പോകാനുള്ള ആളുകളെ താൻ ക്രമീകരിച്ചു കൊള്ളാമെന്ന് പറഞ്ഞു. തിരിച്ച് വിളിക്കാമെന്ന് പറഞ്ഞ് നിഹാൽ കോൾ കട്ട് ചെയ്തപ്പോൾ ഫസലിന് വലിയ പ്രതീക്ഷയില്ലായിരുന്നു. ആംബുലൻസ് സേവനം സൗജന്യമായി വിട്ടുകിട്ടാൻ പ്രയാസമായതോടെ കെപിസിസി ഉപാധ്യക്ഷൻ അഡ്വ.ടി സിദ്ദിഖും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ ഷഹിനും പ്രിയദർശിനി ജനസേവന കേന്ദ്രത്തിന്റെ ആംബുലൻസ് ഏർപ്പാടാക്കി. രോഗവ്യാപനത്തിന്റെ ഭീതിയും അതിർത്തിയിൽ വാഹനം കടത്തി വിടാത്തതിന്റെ ആശങ്കയും ഒന്നും വകവയ്ക്കാതെ സ്വയം ആ യാത്രയ്ക്ക് ആംബുലൻസോടെ നിഹാലും ഷമീറും സജ്ജരാവുകയായിരുന്നു. വൈകിട്ടോടെ തിരികെയെത്തിയ സംഘം സ്വയം ക്വാറന്റെയിനിൽ പ്രവേശിച്ചു.

 

cooronavirus, ksu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here