Advertisement

ലോക്ക് ഡൗൺ; എറണാകുളം ജില്ലയിൽ പൊലീസ് പിടിച്ചെടുത്ത വാഹനങ്ങളുടെ എണ്ണം 1000 കടന്നു

April 4, 2020
Google News 2 minutes Read

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ എറണാകുളം റൂററിലെ പൊലീസ് സ്റ്റേഷൻ പരിസരങ്ങൾ വാഹനങ്ങൾ കൊണ്ട്‌നിറഞ്ഞു. നിയന്ത്രണം ലംഘിച്ചതിന്റെ പേരിൽ പിടിച്ചെടുത്ത വാഹനങ്ങളാണ് സ്റ്റേഷനിൽ കൂടി കിടക്കുന്നത്. ലോക്ക് ഡൗൺ 11 ദിവസം പിന്നിടുമ്പോൾ എറണാകുളം ജില്ലയിൽ മാത്രം 1500 ഓളം വാഹനങ്ങൾ പിടിച്ചെടുത്തു. 2500 ഓളം പേർക്കെതിരെ കേസുകളും രജിസ്റ്റർ ചെയ്തു.

ലോക്ക് ഡൗൺ ഓരോ ദിവസവും പിന്നിടുമ്പോഴും എറണാകുളം റൂറൽ ജില്ലയിലെ പൊലീസ് സ്റ്റേഷൻ പരിസരങ്ങളിൽ വാഹനം നിറഞ്ഞ് കവിയുകയാണ്. നിയന്ത്രണങ്ങൾ ലംഘിച്ച് നിരത്തിലിറക്കിയ വാഹനങ്ങൾ പിടിച്ചെടുക്കാനാരംഭിച്ചതോടെയാണ്
സ്റ്റേഷൻ പരിസരങ്ങൾ വാഹനങ്ങൾ കൊണ്ട് നിറഞ്ഞത്. ആലുവ പൊലീസ് സ്റ്റേഷനിൽ പിടിച്ചെടുത്ത വാഹനങ്ങളുടെ താക്കോൽ സൂക്ഷിക്കാൻ ഒരു മേശ തന്നെ ഒരുക്കിയിട്ടുണ്ട്. 34 സ്റ്റേഷനുകൾ ഉള്ള എറണാകുളം റൂറൽ ജില്ലയിൽ ഇതുവരെ ആയിരത്തി അഞ്ഞൂറിലധികം വാഹനങ്ങളാണ് പിടിച്ചെടുത്തത്. 2489 പേർക്കെതിരെ കേസുകളും രജിസ്റ്റർ ചെയ്തു.

പലവട്ടം മുന്നറിയിപ്പുകൾ നൽകിയിട്ടും അനാവശ്യമായി നിരത്തിലിറങ്ങിയവരുടെ വാഹനങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്. മാർച്ച് 27 വരെ 144 വകുപ്പ് പ്രകാരവും മാർച്ച് 27 ന് ശേഷം കേരള എപ്പിഡമിക് ഡിസീസ് ഓർഡിനൻസു പ്രകാരവുമാണ് കേസെടുത്തത്. വാഹനങ്ങൾ നിറഞ്ഞതോടെ സ്റ്റേഷനുകളിൽ ഇപ്പോൾ ജീവനക്കാരുടെ വാഹനങ്ങളും പൊലീസ് ജീപ്പും നിർത്തിയിടാൻ പോലും സ്ഥലമില്ലാതായി.

Story highlight: Lock down, The number of vehicles seized, in Ernakulam, district crossed 1000

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here