Advertisement

കേരളത്തിന് ലോക്‌സഭാ സ്പീക്കറുടെ അഭിനന്ദനം

April 4, 2020
Google News 0 minutes Read

കേരളത്തെ അഭിനന്ദിച്ച് ലോക്‌സഭാ സ്പീക്കർ. കൊവിഡ് പ്രതിരോധന പ്രവർത്തനങ്ങളിൽ കേരളം സ്വീകരിച്ച നടപടികൾ മാതൃകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ അഭിനന്ദിച്ചത്.

കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ഫോണിൽ വിളിച്ചാണ് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല അഭിനനന്ദനം അറിയിച്ചത്. കേരള സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും അഭിനന്ദനം അറിയിക്കണമെന്നും ഓം ബിര്‍ല പറഞ്ഞതായി സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

നേരത്തേ സുപ്രിംകോടതിയും കേരളത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. കൊറോണ നേരിടാൻ സംസ്ഥാനത്തെ ജയിലുകളിൽ ഒരുക്കിയ സജ്ജീകരണത്തിനാണ് സുപ്രിംകോടതി അഭിനന്ദനം അറിയിച്ചത്. കേരളത്തിലെ ജയിലുകൾ നേരത്തെ തന്നെ പ്രതിരോധ നടപടികൾ കൈകൊണ്ടുവെന്നും കൊവിഡ് ലക്ഷണങ്ങൾ ഉള്ളവരെ ഉടൻ ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റിയെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു പരാമർശങ്ങൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here