Advertisement

മലപ്പുറത്ത് കൊവിഡ് പരിശോധന എട്ടാം തിയതി മുതൽ

April 4, 2020
Google News 1 minute Read

ഈ മാസം എട്ടാം തിയതി മുതൽ കൊവിഡ് 19 പരിശോധന നടത്താൻ മലപ്പുറം ജില്ല സജ്ജമാകുമെന്ന് മന്ത്രി കെ ടി ജലീൽ. മഞ്ചേരി മെഡിക്കൽ കോളജിലാണ് പരിശോധനക്കായി സംവിധാനം ഒരുങ്ങുന്നത്. അതേസമയം സാമൂഹ വ്യാപന ആശങ്ക പരത്തുന്ന മലപ്പുറം കീഴാറ്റൂരിൽ 300 പേരെ നിരീക്ഷണത്തിലാക്കിയതായും മന്ത്രി വ്യക്തമാക്കി.

ജില്ലയിൽ ഓരോ ദിവസവും ശേഖരിക്കുന്ന സാമ്പിളുകൾ തൊട്ടടുത്ത ദിവസം പുലർച്ചെ വാഹന മാർഗം ആലപ്പുഴയിൽ എത്തിച്ചായിരുന്നു കൊവിഡ് 19 പരിശോധന നടത്തിയിരുന്നത്. ഈ കാലതാമസം പ്രതിരോധ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ വെല്ലുവിളിയായിരുന്നു. വൈറസ് ബാധ കണ്ടെത്താൻ മഞ്ചേരി മെഡിക്കൽ കോളജിൽ പുതിയ സംവിധാനം വരുന്നതോടെ പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇതിനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ പൂർത്തിയായി. ഈ മാസം ഏഴിന് എത്തുന്ന കേന്ദ്ര സംഘം പരിശോധിച്ച് അനുകൂല നിലപാടെടുത്താൽ എട്ട് മുതൽ തന്നെ കൊവിഡ് ടെസ്റ്റുകൾ മഞ്ചേരി മെഡിക്കൽ കോളജിലും നടത്തുമെന്ന് മന്ത്രി അറിയിച്ചു.

Read Also: കൊവിഡ് സമൂഹ വ്യാപന ഭീതിയിൽ മലപ്പുറവും; രോഗം ബാധിച്ച പിതാവും മകനും ഇടപഴകിയത് നിരവധി പേരുമായി

ജില്ലയിൽ കോവിഡ് 19 സാമൂഹ വ്യാപന സാധ്യത നിലനിൽക്കുന്ന മലപ്പുറം കീഴാറ്റൂരിൽ 300 പേരെ ഇതിനകം നിരീക്ഷണത്തിലാക്കിയതിൽ 65 പേരുടെ സാമ്പിൾ പരിശോധനക്കയച്ചതായും മന്ത്രി വ്യക്തമാക്കി. ഉംറ കഴിഞ്ഞെത്തിയ വ്യക്തിയുമായി നേരിട്ട് ഇടപഴകിയവരാണ് ഇവർ. കീഴാറ്റൂർ പഞ്ചായത്തിൽ രോഗലക്ഷണങ്ങളില്ലാത്തവർക്കിടയിലും റാൻഡം സാമ്പ്‌ളിംഗ് നടത്തുകയാണ് ആരോഗ്യ വകുപ്പ്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. 8 പേർ ഇന്ന് രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരിൽ ആറ് പേർ കാസർഗോഡ് ജില്ലയിൽ നിന്നുള്ളവരാണ്. കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ നിന്ന് ഓരോരുത്തർക്ക് രോഗം സ്ഥിരീകരിച്ചു. രോഗബാധിതരിൽ 5 പേർ ദുബായിൽ നിന്ന് വന്നവരാണ്. ഇതിൽ കാസർഗോഡ് സ്വദേശികളായ മൂന്ന് പേരും കണ്ണൂർ എറണാകുളം ജില്ലകളിൽ ഓരോ ആളുകൾ വീതവുമാണ് ഉള്ളത്.

 

malappuram, covid testing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here