Advertisement

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് 25 അംഗ ചികിത്സാ സംഘം കാസർഗോട്ടേക്ക്

April 4, 2020
Google News 2 minutes Read

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് 19 രോഗ ബാധിതരുള്ള കാസര്‍ഗോഡ് ജില്ലയിലേക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് 25 അംഗ സംഘം ഞായറാഴ്ച യാത്ര തിരിക്കും. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ എസ് എസ് സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ 10 ഡോക്ടര്‍മാരും 10 നേഴ്‌സുമാരും അഞ്ച് നേഴ്‌സിംഗ് അസിസ്റ്റന്റുമാരുമാണ് ചികിത്സാ സംഘത്തിലുള്ളത്.

അതേസമയം, ആകെ 10,555 ആളുകളാണ് കാസര്‍ഗോഡ് ഇന്ന് നീരിക്ഷണത്തില്‍ തുടരുന്നത്. ഇതില്‍ 10,360 പേര്‍ വീടുകളിലാണ് നീരക്ഷണത്തില്‍ തുടരുന്നത്. ഇന്ന് 35 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതോടെ ജില്ലയില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 195 ആയി.

Story Highlights- medical team from Thiruvananthapuram medical college to Kasaragod, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here