Advertisement

കണ്ണൂരിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് ഒരു കൊവിഡ് 19 കേസ്; ജില്ലയിലെ ആകെ രോഗബാധിതർ 52

April 4, 2020
Google News 1 minute Read

കണ്ണൂരിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് ഒരു കൊവിഡ് 19 കേസ്. ദുബായിൽ നിന്ന് വന്നയാൾക്കാണ് കണ്ണൂർ ജില്ലയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 52 ആയി. ഏഴ് പേർ കൂടി ആശുപത്രി വിട്ടു.

മാര്‍ച്ച് 21ന് ദുബൈയില്‍ നിന്നെത്തിയ മൂര്യാട് സ്വദേശിക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. നാൽപ്പത്തിയാറുകാരനായ ഇയാൾ നെടുമ്പാശ്ശേരി വിമാനത്താവളം വഴിയാണ് നാട്ടിലെത്തിയത്. ഇയാൾ അഞ്ചരക്കണ്ടിയിലെ പ്രത്യേക കൊവിഡ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതോടെ ജില്ലയില്‍ കൊവിഡ് 19  രോഗബാധിതരുടെ എണ്ണം 52 ആയി. തുടർപരിശോധനകളിൽ നെഗറ്റീവായതിനെ തുടർന്ന് ഇതിൽ ഏഴ് പേർ കൂടി ശനിയാഴ്ച ആശുപത്രി വിട്ടു. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം പതിനഞ്ചായി.

കണ്ണൂർ ജില്ലയില്‍ നിലവില്‍ 10276 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 95 പേർ ആശുപത്രികളിലും ബാക്കിയുള്ളവർ വീടുകളിലും നിരീക്ഷണത്തിലാണ്. 83 സാംപിളുകളുടെ ഫലം കൂടി ലഭിക്കാനുണ്ട്.

നിസാമുദ്ദീൻ സമ്മേേളനത്തിൽ പങ്കെടുത്ത് ജില്ലയിൽ തിരിച്ചെത്തിയവരിൽ പത്ത് പേർക്ക് രോഗമില്ലെന്ന് കണ്ടെത്തി. ഒരാളുടെ പരിശോധനാഫലം കൂടി വരാനുമുണ്ട്.

കണ്ണൂർ ജില്ലയിൽ കോവിഡ് 19 കൂടുതൽ റിപ്പോർട്ട് ചെയ്ത മേഖലകളിൽ നിയന്ത്രണങ്ങൾ വർധിപ്പിച്ചു. കൂത്തുപറമ്പ്, തലശ്ശേരി, പാനൂർ മുനിസിപ്പാലിറ്റികളിലും മൊകേരി, ചൊക്ലി, പാട്യം, ചിറ്റാരിപ്പറമ്പ്, കതിരൂർ, പന്ന്യന്നൂർ, കോട്ടയം മലബാർ പഞ്ചായത്തുകളിലാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെെടുത്തിയത്.

Story Highlights: one more covid 19 positive case in kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here