Advertisement

തിരുവനന്തപുരത്ത് ലോക്ക് ഡൗൺ ലംഘിച്ച് പ്രാർത്ഥന; 11 പേർ അറസ്റ്റിൽ

April 4, 2020
Google News 0 minutes Read

ലോക്ക് ഡൗൺ ലംഘിച്ച് പ്രാർത്ഥന നടത്തിയ പതിനൊന്ന് പേർ അറസ്റ്റിൽ. തിരുവനന്തപുരം പാലോട് ചിറ്റൂർ ജമാ അത്ത് പള്ളിയിലാണ് പ്രാർത്ഥന നടന്നത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

ജമാ അത്ത് പള്ളി പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പെടെ പതിനൊന്ന് പേർക്കെതിരേയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ലോക്ക് ഡൗൺ ലംഘിച്ച് പ്രാർത്ഥന നടക്കുന്നുണ്ട്. കോഴിക്കോട് ഫറോക് പാണ്ടിപാട് മസ്ജിദ് ലിവാദിൽ നമസ്‌കാരത്തിൽ പങ്കെടുത്ത പതിനാല് പേർക്കെതിരെ കേസെടുത്തു. മലപ്പുറം തിരൂരിൽ ആളെ വിളിച്ചുകൂട്ടി നമസ്‌കാര പ്രാർത്ഥന നടത്തിയ ഡോക്ടർക്കെതിരെ കേസെടുത്തിരുന്നു. ഇയാളെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here