Advertisement

കൊല്ലത്ത് ആദിവാസികൾക്കായി അവരുടെ ഊരുകളിലേക്ക് റേഷൻ കടയെത്തി

April 4, 2020
Google News 1 minute Read

ആദിവാസികൾക്കായി അവരുടെ ഊരുകളിലേക്ക് റേഷൻ കടയെത്തി. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ അരിപ്പയിലും ഇടപ്പള്ളിയിലുമുള്ള ആദിവാസി ഊരുകളിലേക്കാണ് റേഷൻ കട എത്തിയത്. അഞ്ചൽ ഫോറസ്റ്റ് റെയിഞ്ച് ഓഫീസിന്റേയും പുനലൂർ സിവിൽ സപ്ലൈ ഓഫീസിന്റേയും നേതൃത്വത്തിലാണ് ഈ ഉദ്യമം നടത്തിയത്.

കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ വനമേഖലയിലെ ആദിവാസി ഊരുകളായ അരിപ്പയിലും ഇടപ്പള്ളിയിലുമാണ് റേഷൻ കട നേരിട്ടെത്തിയത്. ഇവിടെയുള്ളവർക്ക് റേഷൻ വാങ്ങാൻ കിലോമീറ്റർ താണ്ടി മടത്തറയിൽ എത്തണം. കൊവിഡിൻെറ പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ ഇവിടുത്തുകാർ നൂറ് രൂപയോളം മുടക്കി ഓട്ടോ വിളിച്ച് വരേണ്ട അവസ്ഥയാണ്. അല്ലെങ്കിൽ 35 കിലോയിലധികം ഭക്ഷ്യധാന്യങ്ങൾ കിലോമീറ്ററുകൾ തലച്ചുമടായി കൊണ്ട് പോകണം. ലോക്ക് ഡൗൺ കാലത്ത് ഇത്തരം സന്ദർഭം ഒഴിവാക്കാനായാണ് വനം വകുപ്പും സിവിൽ സപ്ലൈസ് വകുപ്പും ചേർന്ന് ആദിവാസി ഊരുകളിലേക്ക് റേഷൻ കട നേരിട്ടെത്തി പ്രവർത്തിച്ചത്. മടത്തറയിലെ 128-ാം നമ്പർ റേഷൻ കടയാണ് ഊരുകളിലെത്തി ഭക്ഷ്യധാന്യം വിതരണം നടത്തിയത്.

റേഷൻ സേവനങ്ങൾ നേരിട്ടെത്തിയതിൽ പ്രദേശവാസികളും വലിയ സന്തോഷത്തിലാണ്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ എല്ലാം പാലിച്ചാണ് വിതരണം നടന്നത്.

അതേ സമയം, പുനലൂർ സ്വദേശിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കൊല്ലം ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം ആറായി. ഇതിൽ അഞ്ചുപേർ പാരിപ്പള്ളി മെഡിക്കൽ കോളേജിലും ഒരാൾ തിരുവനന്തപുരത്തും ചികിത്സയിലാണ്. രോഗബാധിതരായ അഞ്ചു പേർ ഉൾപ്പെടെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ 16 പേർ നിരീക്ഷണത്തിൽ ഉണ്ട്. ജില്ലയിൽ 15,919 പേരാണ് ഗൃഹ നിരീക്ഷണത്തിൽ ഉള്ളത്. ഇതിൽ ഒരാൾ വിദേശ പൗരനാണ്. ദുബായിൽ നിന്നുള്ള 1735 പേർ ഉൾപ്പെടെ ഗൾഫിൽ നിന്ന് തിരികെയെത്തിയ 5570 സ്വദേശിയരും ഗൃഹ നിരീക്ഷണത്തിൽ ഉൾപെടുന്നു. വിദഗ്ധ പരിശോധനക്കയച്ച 891 സാമ്പിളുകളിൽ 88 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. ഫലം വന്നതിൽ 797 എണ്ണവും നെഗറ്റീവ് ആണ്.

Story Highlights: ration shop to kollam tribal area

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here