Advertisement

മത്സ്യത്തൊഴിലാളികളിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് ഫിഷറീസ് വകുപ്പ് മന്ത്രിയുടെ പ്രസ്താവന

April 4, 2020
Google News 2 minutes Read

യന്ത്രം ഇല്ലാത്ത വള്ളങ്ങൾ മത്സ്യബന്ധനം നടത്തിയാൽ മതിയെന്ന ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടി അമ്മയുടെ  പ്രസ്താവന മത്സ്യതൊഴിലാളികളിൽ വലിയ ആശയ കുഴപ്പമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതോടെ എറണാകുളം ജില്ലയിൽ ഭൂരിഭാഗം മത്സ്യതൊഴിലാളികൾക്കും മത്സ്യ ബന്ധനം നടത്താൻ കഴിയാത്ത അവസ്ഥയാണുള്ളത്. ജില്ലയിൽ നാലായിരത്തോളം മത്സ്യതൊഴിലാളികളും കുടുംബങ്ങളും ഇത് മൂലം പട്ടിണിയിലാണ്.

എറണാകുളം ജില്ലയിൽ 80 ഇൻബോർഡ് വള്ളങ്ങളും, 100 ഓളം ഔട്ട് ബോർഡ് വള്ളവും ഇപ്പോൾ മത്സ്യബന്ധനം നടത്തുന്നില്ല. പരമ്പരാഗത വളളങ്ങൾക്കു മത്സ്യ ബന്ധനം നടത്താൻ നിയന്ത്രണങ്ങളോടെ സർക്കാർ അനുമതി നൽകിയെങ്കിലും, യന്ത്രം പിടിപ്പിച്ചത് കൊണ്ട് ഒട്ടുമിക്ക വള്ളങ്ങൾക്കും മത്സൃ ബന്ധനം നടത്താൻ കഴിയില്ല. 2 പേർ പോകുന്ന വള്ളങ്ങൾ പോലും ഇപ്പോൾ യന്ത്രം പിടിപ്പിച്ചതാണ്. യന്ത്രം പിടിപ്പിച്ച വള്ളങ്ങൾ മത്സ്യ ബന്ധനം നടത്തരുതെന്ന ഫിഷറീസ് വകുപ്പ് മന്ത്രിയുടെ പ്രസ്താവന വലിയ ആശയ കുഴപ്പം മത്സ്യ തൊഴിലാളികളിലുണ്ടാക്കിയതായി കേരള മത്സ്യ തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് പറഞ്ഞു.

തോപ്പുംപടി ഫിഷറീസ് ഹാർബർ കഴിഞ്ഞ മാസം 22 ന് അടച്ചതാണ്. ചെറുവള്ളങ്ങൾ കൂടി മത്സ്യ ബന്ധനം നടത്താതായതോടേ എറണാകുളം ജില്ലയിലെ 4000 ത്തോളം മത്സ്യ തൊഴിലാളികളും കുടുംബങ്ങളും മുഴു പട്ടിണിയിലാണ്.

Story highlight: Statement by the Minister of Fisheries, causing confusion among fishermen

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here