Advertisement

നിശ്ചയിച്ചിരുന്ന ഉത്സവം മാറ്റി; കരുതിവച്ച തുക ഉപയോഗിച്ച് 400 മത്സ്യത്തൊഴിലാളികൾക്ക് ഭക്ഷ്യധാന്യ വിതരണം: മാതൃകയായി ഉദയംപേരൂരിലെ ക്ഷേത്രം

April 4, 2020
Google News 0 minutes Read

നിശ്ചയിച്ചിരുന്ന ഉത്സവം മാറ്റി ആ തുക ഉപയോഗിച്ച് 400 മത്സ്യത്തൊഴിലാളികൾക്ക് ഭക്ഷ്യധാന്യം നൽകി ഉദയംപേരൂരിലെ ക്ഷേത്രം. ഉദയംപേരൂർ ആനന്ദദായിനി സമാജം അരയശ്ശേരിയിൽ ശ്രീധർമശാസ്താ ക്ഷേത്രമാണ് മാനവികതയുടെ സന്ദേശവുമായി മാതൃകയായത്. വ്യാഴാഴ്ച മുതൽ ആരംഭിക്കേണ്ടിയിരുന്ന ആറു ദിവസത്തെ ഉത്സവം ലോക്ക് ഡൗണിൻ്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചാണ് ആ തുക ഉപയോഗിച്ച് മത്സ്യത്തൊഴിലാളികളെ സഹായിച്ചത്.

10 കിലോ അരി, പഞ്ചസാര, തേയില, കടല എന്നിവ അടങ്ങിയ കിറ്റാണ് മത്സ്യത്തൊഴിലാളികൾക്ക് നൽകിയത്. മേൽശാന്തിയുടെ സാന്നിധ്യത്തിൽ സമാജം പ്രസിഡന്റും, സെക്രട്ടറിയും ചേർന്നാണ് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തത്. ഇതിനായി രണ്ടുലക്ഷത്തിലധികം രൂപ ചെലവിട്ടതായി ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.

അതേ സമയം, സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. 8 പേർ ഇന്ന് രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ച 8 പേരിൽ ആറു പേർ കാസർഗോഡ് ജില്ലയിൽ നിന്നുള്ളവരാണ്. കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ നിന്ന് ഓരോരുത്തർക്ക് രോഗം സ്ഥിരീകരിച്ചു. രോഗബാധിതരിൽ 5 പേർ ദുബായിൽ നിന്ന് വന്നവരാണ്. ഇതിൽ കാസർഗോഡ് സ്വദേശികളായ മൂന്ന് പേരും കണ്ണൂർ എറണാകുളം ജില്ലകളിൽ ഒരോ ആളുകൾ വീതവുമാണ് ഉള്ളത്.

രോഗബാധിതരിൽ 3 പേർ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരാണ്. ആലപ്പുഴ, കൊല്ലം, കാസർഗോഡ് എന്നീ മൂന്ന് ജില്ലകളിൽ ഉള്ളവരാണ് ഇവർ. ഇവർ നിരീക്ഷണത്തിലായിരുന്നു. പാലക്കാട് ഒരാൾ നാഗ്പൂരിൽ നിന്ന് എത്തിയ ആളാണ്. കാസർഗോഡ് ജില്ലയിലെ രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്.

ഒരുലക്ഷത്തി എഴുപത്തി ഒന്നായിരത്തി മുന്നൂറ്റി അൻപത്തി അഞ്ച് പേർ നിരീക്ഷണത്തിലാണ്. ഇന്ന് 8 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. കണ്ണൂരിൽ ഏഴ് പേരുടെയും തിരുവനന്തപുരത്ത് ഒരാളുടെയും ഫലം നെഗറ്റീവായി. 254 പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്. 50 പേരുടെ രോഗം ഭേദമായി. രണ്ട് പേർ മരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here