Advertisement

പോത്തൻകോട് സമൂഹ വ്യാപന സാധ്യതയില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

April 4, 2020
Google News 0 minutes Read

തിരുവനന്തപുരം പോത്തൻകോട് സമൂഹ വ്യാപന സാധ്യതയില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പോത്തൻകോട്ടെ 131 പേരുടെ സ്രവമാണ് കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 27 പേരുടെ പരിശോധനാഫലം ഇന്ന് ഉച്ചയോടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിക്കുന്നതിനുള്ള റാപ്പിഡ് ടെസ്റ്റ് ഇന്ന് മുതൽ ആരംഭിക്കും. പോത്തൻകോടാണ് റാപ്പിഡ് കിറ്റ് ഉപയോഗിച്ചുളള ആദ്യ പരിശോധന നടക്കുക. ഇതിനുള്ള എല്ലാ ക്രമീകരണങ്ങളും സജ്ജമാണ്. റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ ആദ്യ ബാച്ച് കഴിഞ്ഞ ദിവസം എത്തിയിരുന്നു.

ശശിതരൂർ എംപിയുടെ എംപിലാൻഡ് ഫണ്ട് വിനിയോഗിച്ചാണ് റാപ്പിഡ് റെസ്റ്റ് കിറ്റുകളെത്തിച്ചത്. ഇതിനായി എംപി ഫണ്ടിൽ നിന്ന് 57 ലക്ഷം രൂപ ശശി തരൂർ ചെലവഴിച്ചു. ആകെ 3000 കിറ്റുകളാണ് എംപി തിരുവനന്തപുരം ജില്ലയിലെത്തിക്കുന്നത്. 2000 എണ്ണം കൂടി വരുന്ന ഞായറാഴ്ച എത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here