Advertisement

ലോക്ക് ഡൗൺ കാലത്ത് പച്ചക്കറി കൃഷി; അട്ടക്കുളങ്ങര സെൻട്രൽ സ്കൂൾ ക്യാമ്പിലെ അന്തേവാസികൾ മാതൃകയാവുന്നു

April 4, 2020
Google News 1 minute Read

ലോക്ക് ഡൌൺ കാലത്ത് പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് അട്ടക്കുളങ്ങര സെൻട്രൽ സ്കൂൾ ക്യാമ്പിലെ അന്തേവാസികൾ. ലോക് ഡൗണിനെ തുടർന്ന് നഗരത്തിൽ പെട്ടു പോയവരും, യാചകരുമുൾപ്പടെ ഇരുനൂറോളം പേരാണ് ക്യാമ്പിലുള്ളത്. നഗരസഭയുടെ നേതൃത്വത്തിലാണ് പരിപാടി.

ചിലർ വട്ടം കൂടിയിരുന്ന് കുശലാന്വേഷണങ്ങൾ നടത്തുകയാണ് മറ്റു ചിലർ വാർത്ത കേൾക്കുന്ന തിരക്കിലും. എന്നാൽ ക്യാമ്പിന് സമീപത്ത് പച്ചക്കറി കൃഷിയൊരുക്കുന്നതിന്റെ തിരക്കിലാണ് ഒരു കൂട്ടർ. ചീര, വെണ്ട, തക്കാളി, വഴുതന തുടങ്ങി നിരവധിയിനം പച്ചക്കറികളാണ് ഇവിടെ കൃഷി ചെയ്യുന്നത്. പുതിയ ജോലിയിലേർപ്പെട്ടതിന്റെ സന്തോഷത്തിലാണ് ക്യാമ്പിലുള്ളവർ.

ലോക്ക് ഡൌൺ കാലത്ത് നഗരത്തിൽ കുടുങ്ങിയവരും യാചകരും ഉൾപ്പടെ നിരവധി പേരാണ് അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിലെ ഈ ക്യാമ്പിലുള്ളത്. ദിവസം മൂന്ന് നേരം ഭക്ഷണം, എന്നും പ്രത്യേക വൈദ്യ പരിശോധന ഇങ്ങനെ എല്ലാ വിധ സൌകര്യങ്ങളും നഗരസഭ ഇവർക്കായി ഒരുക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ നഗരസഭയിലെ മറ്റു ക്യാമ്പുകളിലേക്കും കൃഷി വ്യാപിപ്പിക്കാനാണ് തീരുമാനം.

അതേ സമയം, സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. 8 പേർ ഇന്ന് രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ച 8 പേരിൽ ആറു പേർ കാസർഗോഡ് ജില്ലയിൽ നിന്നുള്ളവരാണ്. കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ നിന്ന് ഓരോരുത്തർക്ക് രോഗം സ്ഥിരീകരിച്ചു. രോഗബാധിതരിൽ 5 പേർ ദുബായിൽ നിന്ന് വന്നവരാണ്. ഇതിൽ കാസർഗോഡ് സ്വദേശികളായ മൂന്ന് പേരും കണ്ണൂർ എറണാകുളം ജില്ലകളിൽ ഒരോ ആളുകൾ വീതവുമാണ് ഉള്ളത്.

രോഗബാധിതരിൽ 3 പേർ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരാണ്. ആലപ്പുഴ, കൊല്ലം, കാസർഗോഡ് എന്നീ മൂന്ന് ജില്ലകളിൽ ഉള്ളവരാണ് ഇവർ. ഇവർ നിരീക്ഷണത്തിലായിരുന്നു. പാലക്കാട് ഒരാൾ നാഗ്പൂരിൽ നിന്ന് എത്തിയ ആളാണ്. കാസർഗോഡ് ജില്ലയിലെ രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്.

Story Highlights: vegetable farming in covid 19 camp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here