Advertisement

പ്രധാനമന്ത്രി പറയുന്നത് ശരിയാണെന്ന് തോന്നുന്നവർക്ക് ചെയ്യാം; വിളക്ക് തെളിയിക്കൽ ആഹ്വാനത്തെ കുറിച്ച് മമത

April 4, 2020
Google News 1 minute Read

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തോട് പ്രതികരിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ മനസിൽ ഉള്ളത് ജനങ്ങളോട് പറയുന്നുവെന്ന്, നാളെ രാത്രി വിളക്ക് തെളിയിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ കുറിച്ച് മമത പറയുന്നു. താൻ തന്റെ മനസിൽ ഉള്ളതും പറയുന്നു. അദ്ദേഹം പറഞ്ഞത് ശരിയാണെന്ന് തോന്നുന്നവർ ഉണ്ടെങ്കിൽ അവർക്കത് ചെയ്യാവുന്നതാണ്. അത് വ്യക്തിപരമാണെന്നും മമത. താനെന്തിനാണ് പ്രധാനമന്ത്രിയുടെ കാര്യങ്ങളിൽ ഇടപെടുന്നതെന്നും മമത ചോദിക്കുന്നു. താനിപ്പോൾ കൊവിഡ് കൈകാര്യം ചെയ്യണോ അതോ രാഷ്ട്രീയം കളിക്കണോ എന്നും മമത. ദയവ് ചെയ്ത് രാഷ്ട്രീയ യുദ്ധത്തിന് വഴിതുറക്കരുത്.

Read Also: വീടുകളിൽ നിന്നും പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്‌ക് ധരിക്കണം: കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ലോക്ക് ഡൗൺ കാരണം സാമ്പത്തിക പ്രതിസന്ധിയിലാണ്, എന്നാലും സർക്കാർ ജീവനക്കാരുടെ ശമ്പളം കൃത്യമായി നൽകാനായെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി പറഞ്ഞു. രണ്ട് മാസത്തെ സാമൂഹിക പെൻഷനു വേണ്ടി 35.1 ലക്ഷം രൂപ മാറ്റിവയ്ക്കാനും സാധിച്ചു. പശ്ചിമ ബംഗാൾ സർക്കാർ മാത്രമാണ് മാസത്തിന്റെ ആദ്യത്തിൽ തന്നെ മുഴുവൻ ശമ്പളവും ജീവനക്കാർക്ക് നൽകിയത്. അതിൽ അഭിമാനമുണ്ടെന്നും മമത. പശ്ചിമ ബംഗാളിലെ പോലെ 50,000 കോടി രൂപ വായ്പ തിരിച്ചടക്കാനില്ലാത്ത സംസ്ഥാനങ്ങളുടെ ട്രഷറികൾ കാലിയായിരിക്കുകയാണ്. ചില സംസ്ഥാനങ്ങൾ 40 ശതമാനം ശമ്പളമേ നൽകുന്നുള്ളു. മാധ്യമപ്രവർത്തകരോട് ആണ് ഇക്കാര്യം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി വ്യക്തമാക്കിയത്. ആയിരക്കണക്കിന് കോടി രൂപയാണ് ലോക്ക് ഡൗണിൽ നഷ്ടം വന്നത്. ഭീമമായ ചെലവുണ്ടെങ്കിലും യാതൊരു വരുമാനവുമില്ലെന്ന് മമത.

 

mamtha banerjee, narendra modi, cornavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here