Advertisement

യു പ്രതിഭയുടേത് അതിരുകടന്ന പ്രതികരണം; വിശദീകരണം തേടുമെന്ന് സിപിഐഎം

April 4, 2020
Google News 0 minutes Read

മാധ്യമപ്രവർത്തകർക്കെതിരായ പരാമർശത്തിൽ യു പ്രതിഭ എംഎൽഎയെ തള്ളി സിപിഐഎം ആലപ്പുഴ ജില്ലാ നേതൃത്വം. പ്രതിഭയുടെ പ്രതികരണം അതിരുകടന്നതാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആർ. നാസർ പറഞ്ഞു. മാധ്യമപ്രവർത്തകർക്കെതിരായ പ്രസ്താവന തെറ്റാണെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

പാർട്ടിയിൽ പറയേണ്ടത് പാർട്ടിയിലാണ് പറയേണ്ടത്. അതിന് സമൂഹ മാധ്യമങ്ങളെ ഉപയോഗിക്കരുത്. എംഎൽഎയുടെ പരാമർശങ്ങളിൽ പാർട്ടി വിശദീകരണം തേടുമെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.

ഡിവൈഎഫ്‌ഐ നേതാക്കളുമായുള്ള പോര് വാർത്തയായതിന് പിന്നാലെയാണ് മാധ്യമപ്രവർത്തകരെ വിമർശിച്ച് യു പ്രതിഭ എംഎൽഎ രംഗത്തെത്തിയത്. ശരീരം വിറ്റ് ജീവിക്കുന്നതാണ് ഇതിനെക്കാൾ നല്ലതെന്നായിരുന്നു പ്രതിഭയുടെ പരാമർശം. ശരീരം വിറ്റ് ജീവിക്കുന്ന പാവപ്പെട്ട സ്ത്രീകളുടെ കാൽ കഴുകി വെള്ളം കുടിക്കണമെന്നും പ്രതിഭ പറഞ്ഞിരുന്നു. സംഭവം വിവദമായതിന് പിന്നാലെ പ്രതികരണം ആരാഞ്ഞപ്പോഴാണ് എംഎൽഎയോട് വിശദീകരണം തേടുമെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here