Advertisement

ആലപ്പുഴയിൽ യൂട്യൂബ് വീഡിയോ നോക്കി വ്യാജമദ്യ നിർമാണം; യുവാക്കൾ പിടിയിൽ

April 4, 2020
Google News 1 minute Read

യൂട്യൂബ് വീഡിയോ നോക്കി വ്യാജമദ്യം നിർമിച്ച യുവാക്കൾ പിടിയിൽ. ആലപ്പുഴയിലാണ് സംഭവം. പഴവീട് സ്വദേശികളായ അരവിന്ദ് അനന്ദു, ജിതിൻ ലാൽ എന്നിവരെ ആലപ്പുഴ സൗത്ത് പൊലീസാണ് പിടികൂടിയത്.

നഗരത്തിലെ ലഹരി മരുന്ന് മാഫിയയ്‌ക്കെതിരെ നടത്തുന്ന ‘ഓപ്പറേഷൻ ഡാർക്ക് ഡെവിളി’ന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്. 200 ലിറ്ററോളം കോടയും വാറ്റ് ഉപകരണങ്ങളും ഇവരിൽ നിന്ന് പിടികൂടി. കൊവിഡ് 19 നിയന്ത്രങ്ങൾ നിലനിൽക്കുന്നത് മൂലം ബാറുകളും ബീവറേജ് ഔട്ട്‌ലൈറ്റുകളും പൂട്ടിയ പശ്ചാത്തലത്തിലാണ് ഇവർ വ്യാജമദ്യ നിർമിച്ചത്. ഓപ്പറേഷൻ ഡാർക്ക് ഡെവിളിലൂടെ വരും ദിവസങ്ങളിൽ കൂടുതൽ പേരെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here