Advertisement

‘ചൈന വൈറസ് ഗോ ബാക്ക്’; തെരുവിൽ ആളെക്കൂട്ടി ബിജെപി എംഎൽഎയുടെ തീകൊളുത്തി പ്രകടനം: വീഡിയോ

April 6, 2020
Google News 5 minutes Read

ഞായറാഴ്ച രാത്രി 9 മണിക്ക് വീടുകളിലെ ലൈറ്റുകൾ അടച്ച് 9 മിനിട്ട് നേരം വിളക്കുകൾ തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം പലരും പലതരത്തിലാണ് ഏറ്റെടുത്തത്. തെലങ്കാനയിലെ ഏക ബിജെപി എംഎൽഎ രാജാ സിംഗ് അല്പം കടന്നു ചിന്തിച്ചു. തെരുവിൽ ആളെക്കൂട്ടി തീകൊളുത്തി പ്രകടനമാണ് അദ്ദേഹം നടത്തിയത്. കൊവിഡ് 19 വൈറസിനെതിരെ മുദ്രാവാക്യം വിളിച്ചു കൊണ്ടായിരുന്നു പ്രകടനം.

പന്തം കൊളുത്തി തെരുവിലിറങ്ങിയ രാജ സിംഗ് ”ഗോ ബാക്ക്, ഗോ ബാക്ക്, ചൈന വൈറസ് ഗോ ബാക്ക്” എന്ന മുദ്രാവാക്യമാണ് വിളിച്ചത്. ഒപ്പമുള്ള അനുയായികൾ അത് ഏറ്റ് വിളിക്കുന്നുമുണ്ട്. സാമൂഹിക അകലം പാലിക്കുകയോ മാസ്ക് ധരിക്കുകയോ ചെയ്യാതെ ലോക്ക്‌ ഡൗൺ നിയന്ത്രണങ്ങളൊക്കെ കാറ്റിൽ പറത്തിയാണ് ബിജെപി എംഎൽഎയുടെ പ്രകടനം.

താമസിയാതെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ട്രോളുകൾ ഏറ്റുവാങ്ങുകയും ചെയ്തു. എന്നാൽ പ്രകടനത്തിൻ്റെ ചിത്രം തൻ്റെ സ്വന്തം ട്വിറ്റർ ഹാൻഡിലിൽ രാജ സിംഗ് പങ്കുവച്ചു.

കേരളം ഉൾപ്പെടെ ഇന്ത്യ ഒട്ടാകെ പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്തിരുന്നു. എന്നാൽ ചില ഇടങ്ങളിൽ ആളുകൾ പുറത്തിറങ്ങി പ്രകടനം നടത്തുന്ന അബദ്ധങ്ങളും സംഭവിച്ചു. നേരത്തെ, പ്ലേറ്റ് മുട്ടിയോ കയ്യടിച്ചോ ആരോഗ്യപ്രവർത്തകർക്ക് അഭിനന്ദനം അറിയിക്കണം എന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ തുടർന്നും ആളുകൾ തെരുവുകളിൽ ഇറങ്ങിയിരുന്നു.

Story Highlights: BJP MLA procession crowd

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here