Advertisement

മധ്യവേനൽ അവധിക്കാലം റദ്ദാക്കി ഡൽഹി ഹൈക്കോടതി

April 9, 2020
Google News 1 minute Read

ഡൽഹി ഹൈക്കോടതി മധ്യവേനൽ അവധിക്കാലം റദ്ദാക്കി. ഹൈക്കോടതിയും കീഴ്ക്കോടതികളും ജൂൺ മാസം പ്രവർത്തിക്കും. ഇത് സംബന്ധിച്ച പ്രമേയം ഹൈക്കോടതി ഏകകണ്ഠമായി പാസാക്കി. കൊവിഡ് കാരണം കോടതിസമയം കുറഞ്ഞതിനാലാണ് തീരുമാനം. ലോക്ക് ഡൗൺ കാരണം 21 ദിവസം ഡൽഹി ഹൈക്കോടതിയും കീഴ് കോടതികളും പ്രവർത്തിച്ചിരുന്നില്ല. വിഡിയോ കോൺഫറൻസ് മുഖാന്തരമാണ് അടിയന്തരമായ കാര്യങ്ങൾ ചർച്ചയ്ക്ക് എടുത്തിരുന്നത്. നഷ്ടപ്പെട്ട ജോലി സമയം തിരിച്ചെടുക്കാനും കോടതികളുടെ പ്രവർത്തനക്രമം സാധാരണ നിലയിലേക്ക് എത്തിക്കാനുമാണ് ഈ തീരുമാനം. ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായ ഡി എൻ പട്ടേലിന്റെ നേതൃത്വത്തിലാണ് വേനലവധിക്കാലത്ത് കോടതി പ്രവർത്തിക്കണം എന്നുള്ള തീരുമാനമെടുത്തത്.

Read Also: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 12 പേര്‍ക്ക്

കോടതി കേസുകൾ കേൾക്കുന്നത് കുറച്ചത് പുതിയ കേസുകളുടെ വരവ് കുറച്ചു. വളരെ കുറവ് കേസുകളാണ് തീർപ്പാക്കപ്പെടുന്നത്. കൂടാതെ കുടിശികയിലും മറ്റും വരുന്ന വർധന കേസ് വ്യവഹാരത്തിന് ആവശ്യമുളളവർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. വളരെ പ്രധാനപ്പെട്ട കേസുകൾ മാത്രമേ ഇപ്പോൾ കോടതി ചർച്ച ചെയ്യുന്നുള്ളൂ.

delhi high court cancels summer vacation, lock down

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here