കൊവിഡ് 19 : ആരോഗ്യ പ്രവർത്തകരുടെ ശമ്പളം ഇരട്ടിയാക്കി ഹരിയാന സർക്കാർ

കൊവിഡ് ചികത്സിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ ശമ്പളം ഇരട്ടിയാക്കി ഹരിയാന സർക്കാർ. ഡോക്ടർമാർക്കും മറ്റ് പാരാമെഡിക്കൽ വിഭാഗം ജിവനക്കാർക്കുമാണ് ആനുകൂല്യം ലഭിക്കുക. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖത്താറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഇതിന് പുറമെ കൊവിഡിനെതിരായ യുദ്ധത്തിൽ ജീവൻ പൊലിയുന്ന പൊലീസുകാർക്ക് 30 ലക്ഷം രൂപയുടെ നഷ്ടപരിഹാരം സംസ്ഥാന സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് കൊവിഡ് പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ പൊലീസ് സേന ജീവൻ പണയം വച്ചാണ് സേവനത്തിനിറങ്ങുന്നതെന്നും, മിക്കപ്പോഴും ക്വറന്റീനിൽ കഴിയുന്ന രോഗികളുമായി വരെ ഇവർക്ക് സമ്പർക്കത്തിലേർപ്പെടേണ്ടി വരുമെന്നും ഹരിയാന ഡിജിപി മനോജ് യാദവ പറഞ്ഞു.

സേവനത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ച ഏത് പൊലീസ് ജീവനക്കാരനും 30 ലക്ഷം രൂപ നഷ്ടപരിഹാരമായി ലഭിക്കും. ഹരിയാന കൊവിഡ് റിലീഫ് ഫണ്ടിൽ നിന്നാകും തുക ലഭിക്കുക.

കേന്ദ്ര സർക്കാർ കണക്ക് പ്രകാരം ഹരിയാനയിൽ നിലവിൽ മൂന്ന് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. 169 പേർക്കാണ് സംസ്ഥാനത്ത് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

Story Highlights- coronavirus, haryana

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top